Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിലേക്ക്...

തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കരുതിവെച്ച ബോംബായിരുന്നു സ്വപ്നയുടെ മൊഴിയെന്ന് എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായതെന്നും ദേശാഭിമാനി പത്രത്തിൽ 'അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമോ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ എ. വിജയരാഘവൻ പറഞ്ഞു.

നീതിപൂർവകമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ കേന്ദ്ര ഏജൻസികളെ തുടലഴിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതികരണം. അത്ഭുതമില്ല. തെരഞ്ഞെടുപ്പ് കമീഷനും റിസർവ്ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബി.ജെ.പി വരുതിയിലാക്കിയിട്ടുണ്ട്. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂ എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

നീതിപൂർവകമായി അന്വേഷണം നടത്തി കേസുകൾ തെളിയിക്കുന്നതിന് പകരം, ബി.ജെ.പിയുടെ ക്വട്ടേഷൻസംഘങ്ങളായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വർണക്കടത്തു കേസിൽ ഹൈകോടതിയിൽ മാർച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമീഷണർ സമർപ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായവേദികൾപോലും ദുരുപയോഗിക്കാൻ കേന്ദ്രഏജൻസികൾക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികൾ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്.

തിരുവനന്തപുരത്തെ പ്രസംഗത്തിൽ അമിത് ഷാ സ്വർണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എൻഐഎയും അന്വേഷിക്കാൻ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വർണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന്‌ എൻഐഎയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായിൽ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നില്ല?

നയതന്ത്ര ബാഗേജ് വഴി 23 തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയെന്നാണ് കണ്ടെത്തിയത്. ഈ സ്വർണമൊക്കെ ആര് കൊണ്ടുപോയി? ആർക്കാണ് കിട്ടിയത്? അതൊന്നും അന്വേഷിക്കുന്നില്ല. നയതന്ത്ര ബാഗേജ് വഴി ഇത്രയധികം സ്വർണം ഇവിടേക്ക് വന്നിട്ടുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം അതിന് കിട്ടിയിട്ടുണ്ടാകും, കസ്റ്റംസുകാരെ പിടിച്ചോയെന്നും വിജയരാഘവൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A Vijayaraghavanassembly election 2021BJP
Next Story