Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയരാഘവന്‍റെ പരാമർശം:...

വിജയരാഘവന്‍റെ പരാമർശം: മിണ്ടാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി

text_fields
bookmark_border
വിജയരാഘവന്‍റെ പരാമർശം: മിണ്ടാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി
cancel
camera_alt

എ. വിജയരാഘവൻ നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​പി.​എം പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്കെ​തി​​രെ ആ​യു​ധ​മാ​ക്കി ബി.​ജെ.​പി. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള വി​ജ​യ​മാ​ണെ​ന്ന്​ ഘ​ട​ക​ക​ക്ഷി​നേ​താ​വ്​ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഗൗ​ര​വ​ത​ര​മാ​യി മാ​റു​ന്ന​ത്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ഒ​ത്തു​ചേ​ർ​ന്ന്​ ​ഇ​ൻ​ഡ്യ സ​ഖ്യ​മെ​ന്ന പേ​രി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വ​ർ​ഗീ​യ​ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്നും ​ബി.​ജെ.​പി പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ​ദേ​ത്​​ക​ർ പ്ര​തി​ക​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലെ സം​ഘ്​ അ​നൂ​കൂ​ല സാ​മൂ​ഹി​ക​മാ​ധ്യ​മ ഹാ​ൻ​ഡി​ലു​ക​ളും വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴും ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ലൂ​ടെ വി​ജ​യ​രാ​ഘ​വ​ൻ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ചു. ഫ​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും ജ​യം ന്യൂ​ന​പ​ക്ഷ വി​ജ​യ​മാ​യി വ​രു​ത്താ​ൻ ​ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ്​ ​വി​ജ​യ​രാ​ഘ​വ​ന്‍റെ വാ​ക്കു​ക​ൾ ക​രു​ത്തേ​കു​ന്ന​ത്.

‘ഇ​ൻ​ഡ്യ’​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ സ​മീ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ്​ പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ബി.​ജെ.​പി നേ​താ​വ്​ എം.​ടി ര​മേ​ശും രം​ഗ​ത്തെ​ത്തി. വി​ജ​യ​രാ​ഘ​വ​ൻ ഉ​ന്ന​മി​ട്ട​ത്​ കോ​ൺ​ഗ്ര​സി​നെ​യാ​ണെ​ങ്കി​ലും വി​ഷ​യം ആ​യു​ധ​മാ​ക്കി​യ ബി.​ജെ.​പി ഇ​രു​കൂ​ട്ട​രെ​യും ഉ​ന്നം​വെ​യ്ക്കു​ക​യാ​ണ്.

പൗ​ര​ത്വ​സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റു​ന്നു​വെ​ന്ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന, പൗ​ര​ത്വ​പ്ര​ക്ഷോ​ഭം നേ​രി​ടാ​ൻ സം​ഘ്പ​രി​വാ​ർ ആ​യു​ധ​മാ​ക്കി​യ​തി​ന്​ സ​മാ​ന​മാ​ണ്​ സാ​ഹ​ച​ര്യം. അ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ ലോ​ക്‌​സ​ഭ​യി​ല്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം അ​ടി​വ​ര​യി​ട്ട്​ സം​സാ​രി​ച്ചി​രു​ന്നു. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ യു.​ഡി.​എ​ഫ്​ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സി.​പി.​എം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മെ​ക്​ സെ​വ​ൻ വ്യാ​യാ​മ കൂ​ട്ടാ​യ്മ​ക്കെ​തി​രെ കോ​ഴി​ക്കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞ്​ വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു​വി​ധം പാ​ർ​ട്ടി ത​ല​യൂ​രു​​മ്പോ​ഴാ​ണ്​ അ​ടു​ത്ത ക​ല്ലു​ക​ടി. മാ​ത്ര​മ​ല്ല, ഒ​റ്റ​പ്പെ​ട്ട​തെ​ന്ന്​ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം.

പ്ര​തി​പ​ക്ഷ​മാ​ക​ട്ടെ കാ​ഫ​ർ സ്ക്രീ​ൻ​ഷോ​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഹി​ന്ദു അ​ഭി​മു​ഖ​വും മു​ത​ലു​ള്ള സ​മാ​ന വി​വാ​ദ​ശൃം​ഖ​ല​ക​ൾ അ​ക്ക​മി​ട്ട്​ സി.​പി.​എം വ​ർ​ഗീ​യ കാ​ർ​ഡ്​​മാ​റ്റ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ക​ഴി​ഞ്ഞു. 2019ൽ ​രാ​ഹു​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ റാ​ലി​യെ കു​റി​ച്ച്​ അ​മി​ത്​ ഷാ ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ലൈ​നി​ലാ​ണ്​ വി​ജ​യ​രാ​ഘ​വ​ൻ പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ത​ല​സ്ഥാ​ന​ത്തെ സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത പി.​ബി അം​ഗം എം.​എ. ബേ​ബി, ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ട​പ്പോ​ഴാ​ണ് വ​യ​നാ​ട്ടി​ൽ ​മ​റ്റൊ​രു പി.​ബി അം​ഗ​ത്തി​ൽ നി​ന്നു​ള്ള അ​പ്ര​തീ​ക്ഷി​ത പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന​തും ശ്ര​ദ്ധേ​യം.

വിജയരാഘവന്‍ വര്‍ഗീയ രാഘവനായി -കെ.സി.

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും വി​ജ​യം വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വിമർശനവു​മാ​യി എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി. വി​ജ​യ​രാ​ഘ​വ​ന്‍ വ​ര്‍ഗീ​യ​രാ​ഘ​വ​നാ​യെ​ന്നും ആ പ​രാ​മ​ർ​ശം പി.​ബി​യു​ടെ നി​ല​പാ​ടാ​ണോ​യെ​ന്ന് പ്ര​കാ​ശ് കാ​രാ​ട്ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സി.​പി.​എ​മ്മി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള തി​രു​നെ​ല്ലി​യി​ലും രാ​ഹു​ലും പ്രി​യ​ങ്കയും വ​ന്‍ ലീ​ഡ് നേ​ടി. അ​തും വ​ര്‍ഗീ​യ വോ​ട്ടാ​ണോ​യെ​ന്ന് സി.​പി.​എം വ്യ​ക്ത​മാ​ക്ക​ണ​ം.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് സാ​മു​ദാ​യി​ക നേ​താ​ക്ക​ന്മാ​ര്‍ക്ക് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ല്‍ തെ​റ്റി​ല്ലെ​ന്നും കെ.​സി പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​ള്ള മ​റു​പ​ടി വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ല്‍ കൂ​ടു​ത​ല്‍ മ​റു​പ​ടി പ​റ​യാ​ന്‍ താ​നു​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​താ​ണ് കോ​ണ്‍ഗ്ര​സ് രീ​തി. ഒ​രു മ​താ​ധ്യ​ക്ഷ​നെ​യും അ​പ​മാ​നി​ക്കു​ന്ന പ​തി​വ് കോ​ണ്‍ഗ്ര​സി​നി​ല്ല- കെ.​സി. വ്യ​ക്ത​മാ​ക്കി.

ബി.ജെ.പിയുടെ ഉത്തരേന്ത്യൻ പതിപ്പായി സി.പി.എം മാറി -കുഞ്ഞാലിക്കുട്ടി

കോ​ഴി​ക്കോ​ട്: ഉ​ത്ത​രേ​ന്ത്യ​യി​ലെ ബി.​ജെ.​പി രാ​ഷ്ട്രീ​യം സി.​പി.​എം കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ വി​ജ​യം മു​സ്‌​ലിം വ​ർ​ഗീ​യ ചേ​രി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്ന സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​​ന്റെ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് പ്രതികരി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രൂ​ര​മാ​യ പ​രാ​മ​ർ​ശ​മാ​ണ്. വോ​ട്ടു​ചോ​രു​ന്നു​വെ​ന്ന ആ​ധി​കൊ​ണ്ടാ​ണ്​ പ​ച്ച​ക്ക് വ​ർ​ഗീ​യ​ത പ​റ​യു​ന്ന​ത്. ഇ​ത് കേ​ര​ള​മാ​ണെ​ന്ന് ഓ​ർ​ക്ക​ണം. വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രെ ത​ള്ളി​പ്പ​റ​യു​ന്നതാണ് ഇ​ത്.

സ​മ​യ​മാ​കു​മ്പോ​ൾ കോ​ൺ​ഗ്ര​സ്‌ അ​വ​രു​ടെ നേ​താ​വി​നെ നി​ശ്ച​യി​ച്ചു മു​ന്നോ​ട്ടു പോ​കും. അ​തി​ൽ ആ​രും വി​ഷ​മി​ക്കേ​ണ്ട. ലീ​ഗി​ന്റെ അ​ഭി​പ്രാ​യം പ​റ​യേ​ണ്ടി​ട​ത്തു പ​റ​യും. ഇ​നി ആ​ര് ലീ​ഡ​ർ ആ​കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ യു.​ഡി.​എ​ഫി​ൽ പ​തി​വാ​ണ്. എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന് ഡി.​ജി.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം തെ​റ്റാ​ണ്. വ​യ​നാ​ട് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തേ​ണ്ട പു​ന​ര​ധി​വാ​സം വ​ള​രെ വൈ​കി​. ഇ​ക്കാര്യം സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്- കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലക്ഷ്യം സംഘ്പരിവാറിനെ സന്തോഷിപ്പിക്കൽ -സതീശൻ

കൊ​ച്ചി: സി.​പി.​എം നാ​വി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് സം​ഘ്പ​രി​വാ​ര്‍ ആ​വ​ര്‍ത്തി​ക്കു​ന്ന വ​ര്‍ഗീ​യ​ത​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ വി​ജ​യം വ​ര്‍ഗീ​യ​ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്ന് സി.​പി.​എം നേ​താ​വ് എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞ​ത് സി.​പി.​എം ലൈ​നാ​ണ്. കു​റെ​ക്കാ​ല​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ്പ​രി​വാ​റി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് സി.​പി.​എം സ്വീ​ക​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​ഗാ​ന്ധി ജ​യി​ച്ച​ത് തീ​വ്ര​വാ​ദി​ക​ളു​ടെ വോ​ട്ടു​കൊ​ണ്ടാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ അ​ല്ലാ​തെ ആ​രും പ​റ​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ര്‍ശ​ന​ത്തി​ന് അ​തീ​ത​ന​ല്ല. ത​ന്നെ വി​മ​ര്‍ശി​ക്കാ​ന്‍ സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ക്കും രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ക്കും പാ​ര്‍ട്ടി​യി​ലു​ള്ള​വ​ര്‍ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പാ​ര്‍ട്ടി​യി​ലു​ള്ള​വ​ര്‍ പാ​ര്‍ട്ടി​വേ​ദി​ക​ളി​ല്‍ പ​റ​യ​ണ​മെ​ന്നു മാ​ത്രം. കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​വും കേ​ര​ള​ത്തി​ലെ എം.​എ​ല്‍.​എ​മാ​രും ത​നി​ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​വേ​ണ്ടി എ​ല്ലാ​വ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല.

സംഘ്​പരിവാര്‍ അജണ്ട -കെ. സുധാകരന്‍ എം.പി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും ച​രി​ത്ര വി​ജ​യ​ത്തി​ല്‍ വ​ര്‍ഗീ​യ​ത ക​ണ്ടെ​ത്തി​യ സി.​പി.​എം പി.​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്റെ പ​രാ​മ​ര്‍ശ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത മു​ഖ​മു​ദ്ര​യാ​ക്കി​യ സം​ഘ്​​പ​രി​വാ​ര്‍ അ​ജ​ണ്ട​യാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി. ക​ടു​ത്ത ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത പ്ര​ച​രി​പ്പി​ച്ച് സി.​പി.​എം തീ​വ്ര ഹി​ന്ദു​ത്വ​ത്തി​ലേ​ക്ക് അ​തി​വേ​ഗം മുന്നേറുക​യാ​ണ്. ആ​ർ.​എ​സ്.​എ​സ് വ​ത്ക​ര​ണ​മാ​ണ് സി.​പി.​എ​മ്മി​ല്‍ ന​ട​ക്കു​ന്ന​ത്. സി.​പി.​എം നേ​രി​ടു​ന്ന ആ​ശ​യ ദാ​രി​ദ്ര്യ​വും ജീ​ര്‍ണ​ത​യു​മാ​ണ് പ്ര​ക​ട​മാ​യ​ത്. വ​യ​നാ​ട്ടി​ലെ വി​ജ​യം ബ​ഹു​ഭൂ​രി​പ​ക്ഷം മ​തേ​ത​ര ജ​നാ​ധി​പ​ത്യ ചേ​രി​യി​ലു​ള്ള ജ​ന​വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ്. അ​തി​നെ വ​ര്‍ഗീ​യ​മാ​യി ചാ​പ്പ​കു​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

‘സി.പി.എം വർഗീയ വിഷമായി’

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ച​രി​ത്ര വി​ജ​യ​ത്തി​ല്‍ വ​ര്‍ഗീ​യ​ത ക​ണ്ടെ​ത്തി​യ എ. ​വി​ജ​യ​രാ​ഘ​വ​നെ ആ​ർ.​എ​സ്.​എ​സി​ന്റെ അ​ഖി​ല്‍ ഭാ​ര​തീ​യ പ്ര​തി​നി​ധി സ​ഭ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന് യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. ആ​ർ.​എ​സ്.​എ​സി​നേ​ക്കാ​ള്‍ വ​ര്‍ഗീ​യ വി​ഷം ചീ​റ്റു​ന്ന സം​ഘ​ട​ന​യാ​യി സി.​പി.​എ​മ്മും അ​തി​ന്റെ നേ​താ​ക്ക​ളും മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanCommunal Remarks
News Summary - A Vijayaraghavan's communal remarks
Next Story