പള്ളിയിൽ അന്വേഷണത്തിനെത്തിയ വഖഫ് ബോർഡ് ജീവനക്കാരന് മർദനം
text_fieldsതിരുവനന്തപുരം: കേരള സ്റ്റേറ്റ് വഖഫ് ബോർഡ് തിരുവനന്തപുരം ഡിവിഷനൽ ഓഫിസ് പരിധിയിലെ നെയ്യാറ്റിൻകര താലൂക്കിലെ മസ്ജിദിൽ, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനെത്തിയ ബോർഡ് ഉദ്യോഗസ്ഥനെ മർദിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എൻ. റഹിം, ജനറൽ സെക്രട്ടറി സി.എം. മഞ്ജു എന്നിവർ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ വഖഫ് സ്ഥാപനത്തിലും രണ്ടുമാസം മുമ്പ് സമാന സംഭവമുണ്ടായി. അതിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, ബോർഡിൽനിന്ന് ഉദ്യോഗസ്ഥനെ നിയമിച്ചത് ഉൾപ്പെടെ വിവരങ്ങൾ ചോദിച്ച് നടപടി വൈകിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ ബോർഡ് ഉദ്യോഗസ്ഥരെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്കും സ്റ്റാഫ് അസോസിയേഷൻ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.