മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യത്തെ കുറിച്ച് ധവളപത്രമിറക്കണം -നജീബ് കാന്തപുരം
text_fieldsതിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് ധവളപത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്ലിംലീഗ് എം.എൽ.എ നജീബ് കാന്തപുരം. നിയമസഭയില്‍ നയപ്രഖ്യാപനത്തിെൻറ നന്ദിപ്രമേയ ചര്‍ച്ചയില്‍ പെങ്കടുക്കവെയാണ് അദ്ദേഹം ഇൗ ആവശ്യമുന്നയിച്ചത്.
മുസ്‌ലിം സമുദായം അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നെന്ന നിലയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. അത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ മുസ്‌ലിംകളുടെ സര്‍വിസ് പ്രാതിനിധ്യം, ജനസംഖ്യാനുപാതികമായ അവസരങ്ങളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തതയുണ്ടാക്കുന്ന ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം, സാമ്പത്തിക സൗകര്യങ്ങള്‍, ജീവിത നിലവാരം, ആളോഹരി വരുമാനം തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയ ശേഷമാകണം ധവളപത്രം പുറത്തിറക്കേണ്ടത്. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കുശേഷം വളരെ ഹീനമായ കാമ്പയിന്‍ നടക്കുന്നുണ്ട്.
മുസ്‌ലിം സമുദായം ആരുടെയും ഒന്നും തട്ടിപ്പറിച്ചെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ അത് തിരിച്ചുവാങ്ങിക്കൊടുക്കാന്‍ സർക്കാർ തയാറാകണം. പ്രഥമ നിയമസഭയുടെ സമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ് കോയ 'മദിരാശി ഭരണകൂടത്തിന് മലബാറിനോടുള്ള വിവേചനം കുപ്രസിദ്ധമാണ്' എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 15ാം നിയമസഭയിലും അത് ആവര്‍ത്തിക്കേണ്ടിവരുന്നെന്നത് ഖേദകരമാണ്. മലപ്പുറത്തോട് കടുത്ത വിവേചനമാണുള്ളത്. ആശുപത്രികളില്ല, സിറിഞ്ചില്ല, മരുന്നില്ല. അതിനു പകരം അവിടെ ലാത്തിയും പൊലീസ്രാജുമാണ്.
പഞ്ചായത്തുതലത്തില്‍ പ്രവാസികള്‍ക്കുമാത്രമായി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൗകര്യമേര്‍പ്പെടുത്തണം. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കുവാങ്ങി വന്നവര്‍ ഈ സഭയിലുണ്ടെന്നും നജീബ് കാന്തപുരം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.