മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
text_fieldsബീനയും രതീഷും
പത്തനംതിട്ട: ഒമ്പതും 13ഉം വയസ്സുള്ള ആൺകുട്ടികളെ റോഡിൽ ഉപേക്ഷിച്ച് കാമുകെനാപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം തോപ്പിൽ വീട്ടിൽ ബീനയാണ് (38) മക്കളെ മലയാലപ്പുഴയിെല ബന്ധുവീടിന് സമീപം റോഡിലുപേക്ഷിച്ച് കാമുകനായ രതീഷിനൊപ്പം ഈ മാസം 14ന് നാടുവിട്ടത്.
ചെന്നൈ, രാമേശ്വരം, തേനി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി തിരികെ നാട്ടിലെത്തി കടമ്മനിട്ടയിെല സുഹൃത്തിെൻറ വീട്ടിൽ രഹസ്യമായി കഴിയവെയാണ് ഇരുവരും പിടിയിലായത്. സിം കാർഡ് മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം. ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര ജയിലിലുമാണ്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടുതവണ വിവാഹിതനും നിരവധി കേസുകളിൽ പ്രതിയുമാണ്. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിെൻറ നേതൃത്വത്തിലെ അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ ജി. സുനിൽ, എസ്.ഐമാരായ സുരേഷ്, ജോൺസൺ, എസ്.സി.പി.ഒ അഭിലാഷ് എന്നിവർ ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.