Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ പാതയിൽ സ്കൂട്ടർ...

ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
cancel

തിരുവനന്തപുരം : ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണു യുവതി മരിച്ചു. വെൺപാലവട്ടത്താണ് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. കുഞ്ഞടക്കം മുന്ന് പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവീസ് റോഡിലേക്ക് വീണു.

പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിമിയുടെ സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമിയുടെ മകൾ ശിവന്യ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പേട്ട പൊലീസ് നടപടികൾ സ്വീകരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident on national highway
News Summary - A woman's scooter lost control on the national highway and fell onto the service road
Next Story