Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരത്തിൽനിന്ന് വീണ്...

മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

text_fields
bookmark_border
മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
cancel

അങ്കമാലി: മരത്തിൽ നിന്ന് കൊമ്പ് മുറിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ എടലക്കാട് പാനികുളം വീട്ടില്‍ പരേതനായ ഔസേഫിന്‍റെ മകന്‍ വര്‍ഗീസാണ് (57) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഏഴാറ്റുമുഖം വനം വകുപ്പ് അതിരപ്പിള്ളി റേഞ്ച് ഓഫീസ് വളപ്പിലെ മരത്തിന്‍റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് കാൽവഴുതി അപകടത്തില്‍പെട്ടത്.

അവശനിലയിലായ വർഗീസിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചു. ഭാര്യ: കാളാര്‍കുഴി മാടശ്ശേരി കുടുംബാംഗം ഷൈനി. മക്കള്‍: ജോസഫ്, ഗ്ലാഡി. മരുമകൻ: ആന്‍സൺ. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് താബോര്‍ തിരുകുടുംബം ദേവാലയ സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedAngamalywoodcutter
News Summary - A woodcutter died after falling from a tree and was undergoing treatment
Next Story