മുൻ ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടി
text_fieldsനന്മണ്ട: മുൻഭാര്യയാണെന്നു കരുതി സഹകരണ ബേങ്കിൽ കയറി ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ചു. താൽക്കാലിക ജീവനക്കാരിയായ മാവരു കണ്ടി എം.കെ ശ്രീഷ്മക്കാണ് (35)വെേട്ടറ്റത്. തിങ്കളാഴ്ച ഉച്ച സമയം ഒന്നേമുക്കാലോടെയാണ് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും മുൾമുനയിൽ നിർത്തിയ സംഭവം. സംഭവുമായി ബന്ധപ്പെട്ട് നന്മണ്ട ഹൈസ്കൂളി നടുത്തെ മാക്കടമ്പത്ത് ബിജു (47)ബാലുശേരി പൊലിസിന്‍റെ കസ്റ്റഡിയിലാണ്.
ഉച്ചയ്ക്ക് ബാങ്കിലെത്തിയ ബിജു കൗണ്ടറിൽ തന്‍റെ മുൻ ഭാര്യ ഇരിക്കുന്ന സീറ്റിലിരിക്കുകയായിരുന്ന ശ്രീഷ്മയെ മുൻഭാര്യയാണെന്ന് കരുതി വെട്ടുകയായിരുന്നു. രണ്ടു വെട്ട് കഴിഞ്ഞതിനു ശേഷം മൂന്നാമതും വെട്ടാൻ നോക്കുകയായിരുന്ന ബിജുവിനെ ബാങ്ക് ജീവനക്കാർ കീഴടക്കുകയായിരുന്നു. ശ്രീഷ്മയുടെ വലത് കൈയുടെ മുട്ടിന് മീതെ ചുമലിനാണ് വെട്ടേറ്റത്.
ഉടനെ ജീവനക്കാർ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. രണ്ടു മുറിവിൽ ഒരു മുറിവ് ആഴമുള്ളതാണ്. ഇടപാടുകാരുടെ തിരക്കുള്ള സമയമായതിനാൽ ഇയാൾ ആയുധവുമായി വന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ജീവനക്കാരിയുടെയും ഇടപാടുകാരുടെയും നിലവിളി കേട്ട് മറ്റ് സ്റ്റാഫ് അംഗങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ബിജുവിൽ നിന്നും വിവാഹമോചനം നേടിയ സുസ്മിത ബാങ്കിലെ സീനിയർ ക്ലാർക്കാണ്. സുസ്മിത സംഭവ സമയം ബാങ്കിലുണ്ടായിരുന്നില്ല. ബാങ്കുകാർ വിവരം അറിയിച്ചതനുസരിച്ച് ബാലുശേരി പൊലീസ് സ്ഥലത്തെത്തി ബിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്‍റെ മുൻ ഭാര്യയാണെന്നു കരുതി ചെയ്തതാണെന്നാണ് ബിജു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.