Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്ത് ജോലി...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
pb ajay
cancel
Listen to this Article

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി അജയ്(27) ആണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലായത്.

വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും പലരില്‍ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാള്‍ട്ടയിലെ റിസോര്‍ട്ടില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയില്‍ നിന്നും 2021 ഒക്ടോബറില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ജില്ലയില്‍ മറ്റ് രണ്ടു പേരില്‍ നിന്നും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. എറണാകുളം, കടവന്ത്രയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job theftarrest
News Summary - A young man was arrested for extorting lakhs by offering a job abroad
Next Story