വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsപറവൂർ : വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) ആണ് അറസ്റ്റിലായത്. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
തുടർന്ന്പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി വിൽപ്പന ആവശ്യത്തിലേക്ക് കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ നിലയിലായിരുന്നു. ടെറസിന് മുകളിൽ മണലും ആട്ടിൻ കാഷ്ടവും നിറച്ച രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികൾ നനച്ചു വളർത്തുകയായിരുന്നു. അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ സമീപത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഉണക്കാൻ വച്ചിരുന്നു.
പൊലീസ് പരിശോധിക്കുന്ന സമയത്ത് ചെടികൾ പൂവിട്ട നിലയിലാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനുും സ്വന്തം ഉപയോഗത്തിന് വേണ്ടിയുമാണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എം.എസ്. ഷെറി, എ.എസ്.ഐ റസാഖ് സി.പി.ഒമാരായ മിറാഷ്, ലിജോ, ശീതൾ, മധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ യോദ്ധാവിന്‍റെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് ഡിവൈ.എസ്.പി എം.കെ. മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.