ആശുപത്രിയിൽ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവാവ് വനിത ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറയുകയും അക്രമം കാട്ടുകയും ചെയ്തു. പ്രതിയായ തൃക്കുന്നപ്പുഴ പതിയാങ്കര വാത്തിശ്ശേരിൽ വീട്ടിൽ തസ്കർ എന്ന വിഷ്ണുവിനെ (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് മൂന്നേകാലിനാണ് സംഭവം. ബൈക്കിൽനിന്ന് വീണ് കാൽമുട്ടിന് പരിക്കേറ്റ വിഷ്ണു സുഹൃത്തിനൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ മരുന്ന് പുരട്ടിയപ്പോൾ നീറുന്നു എന്നുപറഞ്ഞ് വനിത ഡോക്ടറെയും ഒപ്പം ഉണ്ടായിരുന്ന നഴ്സുമാരെയും അസഭ്യം പറയുകയും മുറിയിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർക്കുകയും ചെയ്തു. സുഹൃത്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതനുസരിച്ച് തൃക്കുന്നപ്പുഴ പൊലീസ് ആശുപത്രിയിൽ എത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.