17കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ
text_fieldsഅടൂർ: 17കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹനാണ് (23) അറസ്റ്റിലായത്.
പെൺകുട്ടി പത്താംക്ലാസ് പഠനശേഷം തുണിക്കടയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി. അടുത്തിടെ കുട്ടി യുവാവിന്റെ വീട്ടിൽ വന്ന് താമസിച്ചതിനെത്തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.
പിന്നീട് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏനാത്ത് പൊലീസ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാളെ വീട്ടിൽനിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.