തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
text_fieldsതിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജിയാണ് (38) മരിച്ചത്. ഇയാൾ മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് രോഗമുക്തനായി വിശ്രമത്തിൽ കഴിയുകയായിരുന്നു. ശുചിമുറിയിൽ തൂങ്ങിമരിക്കാനാൻ ശ്രമിച്ച നിലയിലാണ് ആശുപത്രി ജീവനക്കാർ കണ്ടെത്തിയത്. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് നെഗറ്റീവായതിനെ തുടർന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആത്മഹത്യാശ്രമം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. അടുത്തിടെയാണ് ഇദ്ദേഹത്തിെൻറ സഹോദരൻ മരിച്ചത്. ഇതിൽ മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.