എസ്.ഡി.പി.ഐ പ്രവർത്തിക്കുന്നത് കോൺഗ്രസിെൻറ ഘടകകക്ഷിയായെന്ന് ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട്: എസ്.ഡി.പി.ഐ പ്രവർത്തിക്കുന്നത് കോൺഗ്രസിെൻറ ഘടകകക്ഷിയായാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ .എ. റഹീം. വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ലെ യൂത്ത് സ്ട്രീറ്റിെൻറ പ്രചാരണത്തിനുള്ള വടക്കൻ മേഖലജാഥയുടെ ഭാഗമായി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ കോൺഗ്രസ് കൂട്ടുകെട്ട് ലോക്സഭ െതരഞ്ഞെടുപ്പിൽ കണ്ടതാണ്. ഇടതു ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ യു.ഡി.എഫ് പിൻവലിച്ചു. സ്വന്തം പ്രവർത്തകരെ കൊന്നിട്ടും മുല്ലപ്പള്ളി എസ്.ഡി.പി.ഐയുടെ പേര് പറയാൻ മടിക്കുകയാണ്. ഹർത്താലുകൾ നടത്തിയിരുന്നവർ അതൊന്നും ചെയ്യുന്നില്ല. രമേശ് ചെന്നിത്തല ചാവക്കാട് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ഇതേ നിലപാടാണോ എന്ന് വ്യക്തമാക്കണം .
ജേക്കബ് തോമസ് ലക്ഷണമൊത്ത ആർ.എസ്.എസുകാരനാണ്. നിർണായക സ്ഥാനങ്ങളിൽനിന്ന് ഇദ്ദേഹത്തെ ഒഴിവാക്കണം. നിയമ പോരാട്ടത്തിലൂടെ ഇയാൾ സ്വന്തമാക്കിയ ഉത്തരവുകൾ മറികടക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. പ്രോട്ടോേകാൾ പരിരക്ഷിക്കാനാണ് സമ്പത്തിന് കാബിനറ്റ് പദവി നൽകിയത്. ഇക്കാര്യത്തിൽ ലാഭ-നഷ്ടങ്ങൾ റിസൽറ്റ് വന്നതിനു ശേഷമാണ് പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ. പ്രേംകുമാർ, ഗ്രീഷ്മ അജയ് ഘോഷ്, ജെയ്ക് സി. തോമസ്, പി. നിഖിൽ, വി. വസീഫ് എന്നിവരും വാർത്തസമ്മേളനത്തിൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.