ഇബ്രാഹിം കുഞ്ഞിേൻറത് കേരളം കാത്തിരുന്ന അറസ്റ്റ് -എ.എ. റഹീം
text_fieldsതിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇബ്രാഹിംകുഞ്ഞിേൻറത് കേരളം കാത്തിരുന്ന അറസ്റ്റാണെന്ന് റഹീം പ്രതികരിച്ചു. ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണമെന്നും എ.എ റഹീം പരിഹസിച്ചു.
എ.എ റഹീം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
കേരളം കാത്തിരുന്ന അറസ്റ്റ്.ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീകെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം.
പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തിൽ നിന്നും ഈടാക്കണം.പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണം.
സാധാരണ അഴിമതി കേസുകളിൽ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം.പാലാരിവട്ടം കേസിൽ വളരെ വേഗതയിൽ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതർഹമാണ്.
പാലാരിവട്ടം പാലം പകൽ കൊള്ളയാണ്. പ്രതികൾക്ക് വേഗതയിൽ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയിൽ വേഗതയിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിയമ സാധ്യത തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.