കോൺഗ്രസിലെ കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക? -കെ. സുധാകരന്റെ ചിമ്പാൻസി പ്രയോഗത്തിനെതിരെ എ.എ. റഹീം
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവ് എം.എം. മണിയെ ചിമ്പാൻസിയോട് ഉപമിച്ച മഹിളാ കോൺഗ്രസിന്റെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭ എം.പിയുമായ എ.എ. റഹീം.
കറുത്തയാളായ സഖാവ് എം.എം. മണി മന്ത്രിയും എം.എൽ.എയുമൊക്കെ ആകുന്നത് ഒട്ടും സഹിക്കാനാകാത്തവിധം വംശീയ വിദ്വേഷമാണ് കോൺഗ്രസ്സിനെ നയിക്കുന്നതെന്നും കോൺഗ്രസിലെ കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്നും റഹീം ചോദിച്ചു.
'എത്രയധികം നിന്ദ്യവും നീചവുമായ മനസ്സിന്റെ ഉടമകളാണ് തങ്ങളെന്ന് കോൺഗ്രസ്സ് തെളിയിക്കുകയാണ്. പലതവണയായി മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് സംബോധന ചെയ്ത അതേ മലിനമായ നാക്കുകൊണ്ടാണ് ഇപ്പോൾ സഖാവ് എം.എം. മണിക്കെതിരെയും
ശ്രീ സുധാകരൻ അധിക്ഷേപിച്ചിരിക്കുന്നത്. ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്നും അവരൊക്കെയും ചേർന്നതാണ് ഇന്ത്യയെന്നും കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക.
കോൺഗ്രസ്സ് അധ്യക്ഷൻ പറയുന്ന നിലപാട് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അവസാന വാക്കാണ് എന്നാണല്ലോ വയ്പ്പ് അങ്ങനെയെങ്കിൽ കോൺഗ്രസ്സിന്റെ ഈ നിലപാട് എത്ര നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ് ??' -റഹീം ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
മഹിളാ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധവും അതിനെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സഖാവ് എം എം മണി കറുത്തവനായത്,
ആ കറുത്തയാൾ മന്ത്രിയും എംഎൽഎ യുമൊക്കെ ആകുന്നത് ഒട്ടും സഹിക്കാനാകാത്തവിധം വംശീയ വിദ്വേഷമാണ് കോൺഗ്രസ്സിനെ നയിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് ഈ നടപടി.
സർക്കാരിനെതിരെ കാതലായ ഒരു പ്രശ്നവും ഉയർത്താനില്ലാതെ വരുമ്പോൾ കോൺഗ്രസ്സിന്റെ വിമർശനങ്ങളെല്ലാം വ്യക്തിപരമായ അക്രമങ്ങളാകുന്നു, ഇപ്പോൾ വ്യക്തികളുടെ നിറവും, രൂപവുമെല്ലാം പറഞ്ഞാണ് പ്രതിപക്ഷ ധർമ്മം അവർ നിർവഹിക്കുന്നത്.
എത്രയധികം നിന്ദ്യവും നീചവുമായ മനസ്സിന്റെ ഉടമകളാണ് തങ്ങളെന്ന് കോൺഗ്രസ്സ് തെളിയിക്കുകയാണ്. പലതവണയായി മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് സംബോധന ചെയ്ത അതേ മലിനമായ നാക്കുകൊണ്ടാണ് ഇപ്പോൾ സഖാവ് എം എം മണിക്കെതിരെയും
ശ്രീ സുധാകരൻ അധിക്ഷേപിച്ചിരിക്കുന്നത്. ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്നും അവരൊക്കെയും ചേർന്നതാണ് ഇന്ത്യയെന്നും കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക.
കോൺഗ്രസ്സ് അധ്യക്ഷൻ പറയുന്ന നിലപാട് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അവസാന വാക്കാണ് എന്നാണല്ലോ വയ്പ്പ് അങ്ങനെയെങ്കിൽ കോൺഗ്രസ്സിന്റെ ഈ നിലപാട് എത്ര നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ് ??
ആ പാർട്ടിയിൽ തന്നെയുള്ള കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക?? മനുഷ്യത്വ വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ ഇനിയും സുധാകരനിൽ നിന്നും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.