മന്ത്രി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗമെന്ന് എ.എ. റഹീം; വിഷയം പാർലമെന്റിൽ ഉന്നയിക്കും
text_fieldsതിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത പി.സി. ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്ത വി. മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എ.എ. റഹീം എം.പി.
രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും റഹീം വ്യക്തമാക്കി.
മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നുവെന്നും എ.എ. റഹീം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.