മരണത്തിന് ആധാർ: ഉത്തരവായി
text_fieldsപെരിന്തൽമണ്ണ: മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ മരിച്ചയാളുടെ ആധാർ നമ്പർ നിർബന്ധമാക്കി സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഉത്തരവിറക്കി. സംസ്ഥാനത്തെ നഗരസഭ-ഗ്രാമപഞ്ചായത്ത്-കോർപറേഷനുകൾക്കും ഇതുസംബന്ധിച്ച് സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിലാകും.
മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുേമ്പാൾ മറ്റ് വിവരങ്ങൾക്കൊപ്പം അയാളുടെ ആധാർ നമ്പറോ, ആധാർ എൻറോൾമെൻറ് നമ്പറോ രേഖപ്പെടുത്തണമെന്നാണ് നിർദേശം. മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾക്ക് മരിച്ചയാളുടെ ആധാർ നമ്പർ അറിയില്ലെങ്കിൽ അപേക്ഷകെൻറ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം മരിച്ചയാളിന് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം. സത്യപ്രസ്താവന വ്യാജമെന്ന് തെളിഞ്ഞാൽ ആധാർ ആക്ടും ജനന-മരണ നിയമപ്രകാരവും നടപടി സ്വീകരിക്കും.
മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നയാളുടെ ആധാർനമ്പറും അപേക്ഷയോെടാപ്പം വാങ്ങാനും നിർദേശമുണ്ട്. മരിച്ചയാളുെടയും അപേക്ഷകെൻറയും ആധാർനമ്പറുകൾ ജനന-മരണ രജിസ്ട്രേഷെൻറ ഡാറ്റ ബേസിൽ ഉൾപ്പെടുത്താനായി സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.