ആധാറിനു പിറകെ കേരളവും
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിന് പിന്നാലെ സംസ്ഥാന സർക്കാറും വിവിധ സേവനങ്ങൾക്കും ഒൗദ്യോഗിക ആവശ്യങ്ങൾക്കുമുള്ള തിരിച്ചറിയൽ രേഖ ആധാറായി ഏകീകരിക്കുന്നു. ഒേര സേവനങ്ങൾക്ക് പല സ്ഥലങ്ങളിലായി വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ആനുകൂല്യങ്ങൾ തട്ടുന്നതടക്കം ക്രമക്കേടുകൾ തടയാനും സേവനനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ നീക്കം.
99.25 ശതമാനം പേരും ആധാർ സ്വന്തമാക്കിയ കേരളത്തിൽ ആധാർ നമ്പർ ബന്ധിപ്പിച്ചുള്ള സംരംഭങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം. ക്ഷേമനിധി പെൻഷനുകൾ, ജല അതോറിറ്റി കണക്ഷൻ, വാഹന രജിസ്ട്രേഷൻ, സ്കോളർഷിപ് തുടങ്ങിയ സേവനങ്ങൾക്കാകും ആദ്യഘട്ടത്തിൽ ആധാർ ബാധകമാക്കുക. സംവിധാനം പ്രാവർത്തികമാക്കുന്നതിന് മുന്നോടിയായി വിരലടയാളം തിരിച്ചറിയുന്നതിനുള്ള ഉപകരണം ഒാഫിസുകളിൽ സ്ഥാപിക്കും.
ബാങ്ക് അക്കൗണ്ടുകളും മറ്റ് വ്യക്തിഗത വിവരങ്ങളുമടക്കം ആധാറിൽ ഉൾക്കൊള്ളുന്നതിനാൽ ആധാർ നമ്പർ നൽകുേമ്പാൾ അപേക്ഷകെൻറ പൂർണവിവരം കമ്പ്യൂട്ടറിൽ ലഭിക്കും. ആനുകൂല്യങ്ങളിലെ ഇരട്ടിപ്പടക്കം തടയാൻ കഴിയും എന്നതിനൊപ്പം അപേക്ഷാ വിവരങ്ങൾ വീണ്ടും ടൈപ്പ് ചെയ്യാനെടുക്കുന്ന സമയവും ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. നമ്പർ അപേക്ഷകെൻറതന്നെയാേണാ എന്ന് ഫിങ്കർ പ്രിൻറ് റീഡറിലൂടെ ഉറപ്പുവരുത്താനും സാധിക്കും.
ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിൽ നിലവിൽതന്നെ ആധാർ ബന്ധപ്പെടുത്തുന്നുണ്ട്. ഇ-ഡിസ്ട്രിക്റ്റിൽ പ്രൊൈഫൽ തയാറാക്കുന്നതിന് ആധാർ നമ്പർകൂടി ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം ആധാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കെ.വൈ.സി സംവിധാനവും പ്രാബല്യത്തിൽ വരും. സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാനായി ഇൗ സംവിധാനം ഉപയോഗിക്കുന്നതുവഴി അനർഹർക്ക് സബ്സിഡി ആനുകൂല്യം ലഭിക്കുന്നത് തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
സേവനങ്ങൾക്ക് ആധാർ ഉപാധിയാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറ കരട് െഎ.ടി നയത്തിൽ പരാമർശങ്ങളുണ്ട്. ആധാര്‍ നമ്പര്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നാണ് െഎ.ടി നയം അടിവരയിടുന്നത്.
ആധാർ സംബന്ധിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രാജ്യത്താകമാനം വാഹനരജിസ്ട്രേഷൻ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നയരൂപവത്കരണത്തിന് ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയ കർമസമിതി നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.