ക്ഷേമ നിധി ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നു
text_fieldsതിരുവനന്തപുരം: ക്ഷേമനിധി ബോർഡ് വഴിയുള്ള കോവിഡ് ധന സഹായത്തിനും പെൻഷനുമടക്കം ആധാർ നിർബന്ധമാക്കുന്നു. ഒന്നിലധകം ക്ഷേമനിധികളിൽ ആനുകൂല്യം പറ്റുന്നത് ഒഴിവാക്കുന്നതിനും ഇരട്ടിപ്പ് തടയുന്നതിനുമാണ് ആധാർ അധിഷ്ഠിത സൂക്ഷ്മ പരിശോധന കർശനമാക്കിയത്. ഏറ്റവും ഒടുവിൽ അഞ്ച് ബോർഡുകളിൽ പ്രഖ്യാപിച്ച 1000 രൂപയുടെ കോവിഡ് ധന സഹായ വിതരണ ഉത്തരവിൽ ഇക്കാര്യം പ്രത്യേക നിബന്ധനയായി ചേർത്തിട്ടുണ്ട്.
തുക അനുവദിക്കുന്നതിന് മുൻപ് ലേബർ കമീഷണറോ ബന്ധപ്പെട്ട ക്ഷേമനിധികളോ ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് സർക്കാർ നിർദേശം. ഒരേ ആളുകൾക്ക് തന്നെ പല ബോർഡുകളിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഒരു ബോർഡിൽ തന്നെ ഒരേ പേരിൽ രണ്ടും മൂന്നും രജിസ്േട്രഷനുമുണ്ടാകാറുണ്ട്. മറ്റു പരിശോധനകളില്ലാതെ ധനസഹായം അനുവദിക്കുന്ന സ്ഥിതിയുണ്ടാൽ ഇരട്ടിപ്പുണ്ടാകുമെന്നത് കണക്കിലെടുത്താണ് ആധാർ നിർബന്ധമാക്കിയത്.
തൊഴിൽ വകുപ്പിന് കീഴിലെ സേവന പോർട്ടൽ വഴിയാണ് നിലവിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. പല ക്ഷേമനിധി ബോർഡുകളും നേരത്തെ തന്നെ ആധാർ കൂടി ഒാൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അങ്ങെനയല്ലാത്ത അംഗത്വങ്ങളുമുണ്ട്. സർക്കാർ നിർദേശത്തിെൻറ പശ്ചാത്തലത്തിൽ ഒാരോരുത്തരുടേതും ലേബർ കമീഷണറേറ്റിൽ ഒാൺലൈനായി സൂക്ഷ്മപരിശോധന നടത്തി ഇരട്ടിപ്പില്ലെന്ന് ഉറപ്പുവരുത്തുകയാണ്.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡ്, മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് അടക്കം തനത് ഫണ്ടിൽ നിന്ന് ആനുകൂല്യം നൽകാൻ ശേഷിയുള്ള അഞ്ചു ബോർഡുകളിൽ നിന്നാണ് സഹായം നൽകിയ തുടങ്ങിയത്. ഇൗ ബോർഡുകൾ 8.5 ലക്ഷം പേർക്ക് ഇതിനകം 1000 രൂപ ധനസഹായം നൽകിക്കഴിഞ്ഞു. ആകെ ക്ഷേമനിധി ബോർഡുകളിലായി 30 ലക്ഷത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഒന്നാം കോവിഡ് കാലത്തെ 27 ലക്ഷം പേർക്കാണ് ആനുകൂല്യം നൽകിയത്. അംഗത്വം പുതുക്കലടക്കം അംഗസംഖ്യ ഇക്കുറി കൂടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.