ആധാർ: തെറ്റ് തിരുത്താനുള്ള പോർട്ടൽ നിർത്തി
text_fieldsതിരുവനന്തപുരം: ആധാറിലെ പിഴവ് തിരുത്താനുള്ള വെബ് പോർട്ടൽ ആധാർ അതോറിറ്റി (യുനീ ക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ) നിർത്തി. മാറ്റം വരുത്താനാണ് പിൻവലിച് ചതെന്നാണ് അധികൃതർ പറയുന്നതെങ്കിലും പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാനത്ത് ആധാർ എൻറോൾമെൻറ് പൂർണമാണെങ്കിലും വ്യാപക പിശകുണ്ട്. കൂടുതൽ പേരും അക്ഷയകേന്ദ്രങ്ങളിലെത്തുന്നത് തിരുത്തലുകൾക്കാണ്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 100 പേരെയെടുത്താൽ 40 പേരുടെ ആധാറിലും ഏതെങ്കിലും തരത്തിലുള്ള തെറ്റുണ്ടെന്നാണ് സ്ഥിതി. ഇതടക്കം പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്ന പോർട്ടലാണ് പിൻവലിച്ചത്.
പേര്, ജനനതീയതി, ലിംഗം എന്നിവ തിരുത്തുന്നതിന് ആധാർ അതോറിറ്റി കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനനതീയതി മൂന്ന് വർഷം മുന്നോേട്ടാ പിന്നോേട്ടാ വ്യത്യാസമുള്ളവയേ അക്ഷയകേന്ദ്രങ്ങളിൽ തിരുത്തൂ. അല്ലാത്തവ, മേഖലാകേന്ദ്രമായ ബംഗളൂരുവിലേക്ക് അയക്കണം. ഇതിനാകെട്ട മൂന്ന് മുതൽ ആറ് മാസം വരെ സമയമെടുക്കും. പേരും ലിംഗവും സംബന്ധിച്ച തിരുത്തൽ രണ്ടുതവണയേ പാടുള്ളൂ, അല്ലെങ്കിൽ ബംഗളൂരുവിലേക്ക് അയക്കണം.
ആധാർ രജിസ്ട്രേഷനുള്ള ഇ.സി.എം.പി (എൻറോൾമെൻറ് ക്ലൈൻറ് മാനേജ്മെൻറ് പ്ലാറ്റ്ഫോം) പോർട്ടൽ വഴി തിരുത്താനാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിലാകെട്ട സാേങ്കതികപ്രശ്നങ്ങളുമുണ്ട്. രണ്ടായിരത്തോളം അക്ഷയസെൻററുകളിൽ 900 എണ്ണത്തിേല ഇ.സി.എ.പി പോർട്ടലുള്ളൂ. യു.സി.എൽ പോർട്ടൽ പുനഃസ്ഥാപിക്കണമെന്ന് ആധാർ അതോറിറ്റിയോട് സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.