ആധാരം രജിസ്ട്രേഷൻ: സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തത
text_fieldsതിരുവനന്തപുരം: ഒാരോ പ്രവൃത്തിദിവസവും അഞ്ച് ആധാരം വീതം രജിസ്റ്റർ ചെയ്ത് നൽകണമെന്ന രജിസ്ട്രേഷൻ െഎ.ജിയുടെ ഉത്തരവിൽ അടിമുടി അവ്യക്തത. ലോക്ഡൗണിന് ശേഷം ജൂൺ 17 മുതൽ സംസ്ഥാനത്തെ ഒട്ടുമിക്ക സബ് രജിസ്ട്രാർ ഒാഫിസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുകയാണ്. നൂറുകണക്കിന് വസ്തു രജിസ്ട്രേഷനുകൾ നടക്കുകയും ചെയ്തു. ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിലാണ് ഒാഫിസ് പ്രവർത്തനങ്ങൾ മുടങ്ങിയത്. ജൂൺ 17 മുതൽ ജൂൈല ആറുവരെ 69,000ത്തോളം ഭൂമി രജിസ്ട്രേഷൻ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
ഇതിനിടെയാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഓരോ പ്രവൃത്തിദിവസവും അഞ്ച് ആധാരം വീതം രജിസ്റ്റര്‍ ചെയ്യാൻ അനുമതി നല്കി ഉത്തരവായത്. ആധാരം രജിസ്ട്രേഷന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ രജിസ്ട്രേഷന് െഎ.ജിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ജൂൈല അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവ് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഇനി ദിവസം അഞ്ച് ആധാരം മാത്രം രജിസ്റ്റർ െചയ്ത് നൽകിയാൽ മതിയെന്നാണോ ഉത്തരവെന്നാണ് ജീവനക്കാരുടെ സംശയം.
ഇൗ സാമ്പത്തികവർഷം ഏപ്രിൽ മുതൽ ഇതുവരെ സംസ്ഥാനത്തെ 309ഒാളം സബ് രജിസ്ട്രാർ ഒാഫിസുകളിലായി 1,28,454 വസ്തു രജിസ്ട്രേഷനാണ് നടന്നത്. സർക്കാറിനും ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചു. എന്നാൽ, 2019നെ അപേക്ഷിച്ച് 2020-21ൽ വസ്തു രജിസ്ട്രേഷനിൽ വലിയ ഇടിവുണ്ടായി. അതേസമയം, രജിസ്ട്രേഷന് ഒാഫിസുകളിൽ എത്തുന്നവർക്ക് പരാതി അവസാനിക്കുന്നില്ല. രജിസ്ട്രേഷന് ഒാൺലൈൻവഴി ടൈം സ്ലോട്ട് ലഭിക്കുന്നവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.