ആധാർ എടുക്കാൻ വിരലടയാളം പതിയുന്നില്ല; കർഷക പെൻഷൻ കിട്ടാതെ അബ്ദുൽ കരീം
text_fieldsകാളികാവ്: ആധാറില്ലാത്ത കാരണത്താൽ 70 പിന്നിട്ട ചാഴിയോട്ടിലെ കാഞ്ഞിരപ്പള്ളി അബ്ദുൽ കരീമിന് ക്ഷേമ പെൻഷൻ നിഷേധി ക്കപ്പെടുകയാണ്. ആധാർ എടുക്കാൻ പലതവണ ശ്രമിച്ചുവെങ്കിലും വിരലടയാളങ്ങൾ പതിയാത്തതാണ് പ്രശ്നമായത്.കർഷക പെൻഷനുവേ ണ്ടിയാണ് കരീം കൃഷിഭവൻ മുഖേന അപേക്ഷ നൽകിയിരുന്നത്. സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നടത്തേണ്ടതുണ്ട്. എന്നാൽ, ആധാർ ഉള്ളവർക്ക് മാത്രമാണ് മസ്റ്ററിങ് നടത്താൻ കഴിയുക.
വിവരമറിഞ്ഞ വാർഡ് അംഗം സി. ഹസീന ഇടപെട്ട് പലതവണ വിവിധ സ്ഥലങ്ങളിൽ ആധാർ കാർഡ് എടുപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും കരീമിെൻറ വിരലുകളിലെ അടയാളങ്ങൾ പതിപ്പിക്കുവാൻ കഴിയിഞ്ഞില്ല. മറ്റു സാമൂഹിക പെൻഷനുകൾക്ക് ആധാർ കാർഡില്ലെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥൻ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് മതിയാവും. എന്നാൽ, കാർഷിക പെൻഷന് ആധാർ കാർഡില്ലെങ്കിൽ ഒൺലൈൻ അപേക്ഷ ചെയ്യാനാവുന്നില്ലെന്നാണ് കൃഷിഭവൻ അധികൃതർ പറയുന്നത്. നാല് പെൺ മക്കളടക്കം ആറംഗ കുടുംബമാണ് കരീമിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.