സാമൂഹിക സുരക്ഷ പെൻഷൻ; പ്രായം തെളിയിക്കാൻ ആധാർ ഇനി രേഖയല്ല
text_fieldsതിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷകർക്ക് ആധാർ വയസ്സ് തെളിയിക്കാനു ള്ള രേഖയല്ലെന്ന് സർക്കാർ. ആധാർ വയസ്സ് തെളിയിക്കാൻ ഉപയോഗിക്കാമെന്ന മുൻ ഉത്തരവ് തിരുത്തി. മറ്റ് രേഖ ഇല്ലെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുന്ന രീതി നിർത്തിയാണ് ആധാർ അവലംബിക്കാൻ തീരുമാനിച്ചത്. ആധാർ വയസിനുള്ള രേഖയായി ഉപയോഗിക്കാൻ പാടില്ലെന്ന് യു.െഎ.എ.െഎ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ വയസിനുള്ള ആധികാരിക രേഖയായി അംഗീകരിക്കും. ഇൗ രേഖകൾ ഒന്നുമില്ലാത്തവർ വയസ്സ് െതളിയിക്കാൻ രേഖകളൊന്നും ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം.
ഇത് രേഖയായി കണക്കാക്കും. ഇൗ വ്യവസ്ഥ ദുരുപയോഗം ചെയ്താൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും. ഭാവിയിൽ സർക്കാറിൽനിന്ന് ഒരുവിധ ധനസഹായങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും ധന സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.