ആദിവാസി ഗോത്രമഹാ സഭ കുടില്‍കെട്ടല്‍ സമരം ഇന്നുമുതല്‍
text_fieldsകല്‍പറ്റ: ആദിവാസി ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ ഭൂമിപൂജയും കുടില്‍കെട്ടല്‍ സമരവും വ്യാഴാഴ്ച തുടങ്ങുമെന്ന് പ്രസിഡന്‍റ് സി.കെ. ജാനു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കൈവശരേഖ വാങ്ങി ഒരുവര്‍ഷമായിട്ടും ഭൂമി കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസി കുടുംബങ്ങള്‍ വ്യാഴാഴ്ച മാനന്തവാടിക്കടുത്ത് വാളാടിലും വൈത്തിരിക്കടുത്ത വെള്ളരിമലയിലും കുടില്‍കെട്ടല്‍ സമരം നടത്തുന്നത്. ഗുണഭോക്താക്കള്‍ക്ക് കണ്ടത്തെിയ ഭൂമിയില്‍ ഗുണഭോക്താക്കള്‍ കുടില്‍ കെട്ടിയാണ് സമരം ആരംഭിക്കുന്നത്.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടത്തെുകയും ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുകയും ഭൂമി വിതരണം ഉദ്ഘാടനം നടത്തുകയും ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ മെല്ളെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. 16 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കിയതല്ലാതെ ഇതുവരെ ഭൂമി കാണിച്ചുകൊടുത്തിട്ടില്ളെന്ന് ജാനു കുറ്റപ്പെടുത്തി.
വനാവകാശ നിയമപ്രകാരം കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കി പുനരധിവസിപ്പിക്കണമെന്നും ഒരു ഏക്കര്‍ സ്ഥലം ഒരേ ഏരിയയില്‍ നിജപ്പെടുത്തണമെന്നും ജാനു ആവശ്യപ്പെട്ടു. മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണ യോഗവും ഫെബ്രുവരി 19ന് കല്‍പറ്റയില്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. ബാബു കാര്യമ്പാടി, ബാബു കൊട്ടിയൂര്‍, ഗോപാലന്‍ കാര്യമ്പാടി, മണിയന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.