തൃക്കാക്കരയിൽ ആം ആദ്മി മൽസരിച്ചേക്കില്ല, നേട്ടം കൈവരിക്കാനാവില്ലെന്ന് വിലയിരുത്തൽ
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മൽസരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാൻ സാധിക്കില്ലെന്ന വിലയിരുത്തൽ ദേശീയ കൺവീനർ അരവിന്ദ് കെജ് രിവാളിനെ കേരള ഘടകം അറിയിച്ചതായാണ് വിവരം. ട്വന്‍റി 20 പാർട്ടിയോട് ചേർന്ന് മൽസരിക്കുന്നതിനോടും ആപ്പ് കേരള ഘടനത്തിന് വിയോജിപ്പുണ്ട്.
ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിഫലനം കേരള രാഷ്ട്രീയത്തിലും കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ സംവിധാനം ദുർബലമായ തൃക്കാക്കരയിൽ ട്വന്‍റി 20യുടെ പിന്തുണയുണ്ടെങ്കിലും ഇരുപതിനായിരത്തോളം വോട്ട് ലഭിക്കാനെ സാധ്യതയുള്ളു. ഇത് ആം ആദ്മി പാർട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരള ഘടകം ചൂണ്ടിക്കാട്ടുന്നു.
സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 11 പേരുടെ പട്ടികയും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം കൈമാറിയിട്ടുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പ്രതിനിധി എൻ. രാജ വ്യക്തിപരമായി ഒരാളുടെ പേരും നൽകിയിട്ടുണ്ട്. തൃക്കാക്കരയിൽ മൽസരിക്കാനാണ് തീരുമാനമെങ്കിൽ സ്ഥാനാർഥി പട്ടികയിലുള്ള ഒരാളുടെ പേര് കേന്ദ്ര നേതൃത്വത്തിന് പ്രഖ്യാപിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.