ആർദ്രം: രണ്ടാം ഘട്ടത്തിൽ 500 സ്ഥാപനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു
text_fieldsകോഴിക്കോട്: ആരോഗ്യ രംഗത്ത് സംസ്ഥാന സർക്കാറിെൻറ അഭിമാന പദ്ധതിയായ ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൽ 500 ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തും. 43 സാമൂഹികാരോഗ്യ കേന്ദ്രങ്ങളും 371 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് 2018-19 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം ആരോഗ്യ കേന്ദ്രങ്ങൾ ആർദ്രത്തിെൻറ ഭാഗമായി ഉയർത്തുന്നത്-50. തൃശൂരിലെ 48 കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്-15.
തിരുവനന്തപുരം ജില്ലയിൽ വക്കം സി.എച്ച്.സി, കൊല്ലത്ത് കുളത്തൂപ്പുഴ, മയ്യനാട്, പാലത്തറ, തെക്കുംഭാഗം, പത്തനംതിട്ടയിലെ എഴുമറ്റൂർ, വെച്ചൂച്ചിറ, വല്ലന, ചിറ്റാർ, കുന്നന്താനം, ആലപ്പുഴയിലെ പെരുമ്പലം, കോട്ടയത്ത് തോട്ടക്കാട്, കൂട്ടിക്കൽ, മുണ്ടക്കയം, പൂഞ്ഞാർ, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, രാമപുരം, ഏറ്റുമാനൂർ, കറുകച്ചാൽ, അതിരമ്പുഴ, അയ്മനം, പറമ്പുഴ, തൃക്കൊടിത്താനം, ഇടുക്കിയിലെ ദേവികുളം, മുട്ടം, കരുണപുരം, വാത്തിക്കുടി, എറണാകുളത്ത് നേര്യമംഗലം, എടപ്പള്ളി, തൃശൂരിലെ മാടവന, തിരുവില്വാമല, പാലക്കാട്ട് ചളവറ, പറളി, നന്തിയോട്, മലപ്പുറത്തെ പുഴക്കാട്ടിരി, തൃക്കണ്ണാപുരം, വളവന്നൂർ, കോട്ടക്കൽ, കോഴിക്കോട് കോടഞ്ചേരി, വയനാട് അമ്പലവയൽ, മേപ്പാടി എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സി.എച്ച്.സികൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ആർദ്രം പദ്ധതി തുടങ്ങിയത്. 2017 ഫെബ്രുവരി 16ന് ആദ്യഘട്ടത്തിൽ 170 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു.
ആർദ്രം രണ്ടാം ഘട്ടത്തിൽ ഉയർത്തുന്ന ആരോഗ്യ കേന്ദ്രങ്ങൾ (ജില്ല തിരിച്ചുള്ള കണക്ക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.