അമ്മ സാമൂഹിക ഉത്തരവാദിത്തമില്ലാത്ത വെറും ക്ലബ്ബ്, സിനിമയിൽ പവർഗ്രൂപ്പുണ്ട്; പ്രശ്നം പരിഹരിക്കേണ്ടത് സർക്കാർ -ആഷിഖ് അബു
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ തുറന്നടിച്ച് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. പരാതി കിട്ടിയാൽ നടപടിയെടുക്കാമെന്ന വാചകം ഇടതുപക്ഷ സർക്കാറിന്റെതല്ല, ഫാഷിസ്റ്റ് സർക്കാറിന്റെതാണെന്നാണ് ആഷ്ട് അബു പ്രതികരിച്ചത്.
സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. സർക്കാർ പറയുന്നത് പോലെ പ്രവർത്തിക്കുമെന്ന ഫെഫ്ക നിലപാടിനോടും യോജിക്കുന്നില്ല. സിനിമയിലെ പ്രശ്നങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് സംഘടനകളല്ല സർക്കാറാണ്. സാമൂഹിക ഉത്തരവാദിത്തമില്ലാത്ത ക്ലബ് പോലെ പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മയെന്നും ആഷിഖ് അബു ആരോപിച്ചു.
രാഷ്ട്രീയ പാർട്ടികളെക്കാളും ശക്തമായ ഗ്രൂപ്പ് സിനിമയിലും സംഘടനകളിലും ഉണ്ടെന്ന് തെളിയിക്കാൻ മറ്റൊരു തെളിവ് വേണ്ടതില്ല. എതിരഭിപ്രായങ്ങൾ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേർത്ത് പിടിക്കുന്ന ഒരു ക്ലബാണ് അമ്മ. ഒരിക്കലും ജനാധിപത്യ മൂല്യത്തിൽ അധിഷ്ഠിതമായ ഒരു സംഘടനയല്ല അത്. സിനിമയിലെ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പ്രശ്നങ്ങളോട് സർക്കാർ ഇടപെടുന്നില്ല. സിനിമ മേഖല ഒരു തൊഴിലിടമാണ്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചിട്ടും പരാതി ഉണ്ടെങ്കില്‍ നടപടി എടുക്കാമെന്ന നിലപാട് ഇടതുപക്ഷ സര്‍ക്കാരിന്‍റെ വാചകമായിട്ട് എടുക്കാനാവില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.