മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരം-ആഷിഖ് അബു
text_fieldsകൊച്ചി: മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജി -അദ്ദേഹം പറഞ്ഞു.
സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന സങ്കീര്‍ണതകള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു.
മാടമ്പിത്തരത്തിനും അക്രമങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തില്‍ സ്ഥാനമില്ലെന്നും, കാലഘട്ടവും സമൂഹവും കൊടുക്കുന്ന ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും പുതിയ നവീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ആഷിഖ് അബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.