അബ്ദുൽ കരീമിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
text_fieldsന്യൂഡൽഹി: മലപ്പുറം എസ്.പി യു. അബ്ദുൽ കരീമിന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സ്തുത ്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. വിശിഷ്ട സേവനത്തിനുള്ള രാഷ്്ട് രപതിയുടെ മെഡലിന് കേരള പൊലീസിൽനിന്ന് 13 പേർ അർഹരായി.
തൃശൂർ ഡി.ഐ.ജി എസ്. സുരേന്ദ ്രൻ, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ.വി വിജയൻ, മലപ്പുറം എം.എസ്.പി ക്യാമ്പ് അസിസ്റ്റ ൻറ് കമാൻഡൻറ് ശ്രീരാമ തെലങ്കാന, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ബി. രാധാകൃഷ്ണ പിള്ള, തൃശൂർ ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി ശ്രീനിവാസൻ ധർമരാജൻ, കൽപറ്റ ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, തൃശൂർ കെ.എ.പി കമാൻഡൻറ് വിൽസൺ വർഗീസ്, തൃശൂർ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമീഷണർ സജി നാരായണൻ, കാസർകോട് വനിത സെൽ ഇൻസ്പെക്ടർ ഭാനുമതി ചേമഞ്ചേരി, കുട്ടിക്കാനം സായുധ പൊലീസ് എസ്.െഎ ജി. മദനൻ നായർ, തിരുവനന്തപുരം ജില്ലാ പൊലീസ് കമാൻഡ് സെൻറർ എസ്.െഎ സുനിൽ ലാൽ, മലപ്പുറം എ.എസ്.െഎ സി.പി. സന്തോഷ് കുമാർ, മലപ്പുറം വിജിലൻസ്-അഴിമതിനിരോധന വിഭാഗം എ.എസ്.െഎ മോഹൻദാസ് പുള്ളഞ്ചേരിയിൽ എന്നിവരാണ് വിശിഷ്ട സേവനത്തിന് ബഹുമതി നേടിയത്.
കൊച്ചി സി.ബി.െഎയിലെ ഹെഡ്കോൺസ്റ്റബിൽ ചന്ദ്രശേഖരൻ പിള്ളക്കും വിശിഷ്ട സേവാമെഡൽ ലഭിച്ചു. ജയിൽ സേവന വിഭാഗത്തിൽ വിയ്യൂർ വനിത ജയിൽ ഡിവൈ.എസ്.പി എൽ. സജിത വിശിഷ്ട സേവാ മെഡലിന് അർഹയായി. മൂന്നു ധീരത മെഡലുകൾ അടക്കം വിവിധ സംസ്ഥാനങ്ങളിലും വിഭാഗങ്ങളിലുമായി 940 പേരാണ് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയത്.
നാല് അഗ്നിശമന സേന ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ
ന്യൂഡൽഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവിസ് മെഡലിന് കേരളത്തിൽനിന്ന് നാല് ഉദ്യോഗസ്ഥർ അർഹരായി. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഒാഫിസർ എം. രാജേന്ദ്രനാഥ്, തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ലീഡിങ് ഫയർമാൻ എസ്. ജയകുമാർ, തിരുവനന്തപുരം കാട്ടാക്കട ഫയർസ്റ്റേഷനിലെ ഗ്രേഡ് മെക്കാനിക് കെ. ഷിബുകുമാർ, കോഴിേക്കാട് മീഞ്ചന്ത സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ ഇ. ഷിഹാബുദ്ദീൻ എന്നിവർക്കാണ് മെഡൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.