മഅ്ദനി: മുസ്ലിം സംഘടന നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: പ്രമുഖ മതപണ്ഡിതനും രാഷ്ട്രീയനേതാവുമായ അബ്ദുന്നാസിർ മഅ്ദനി അതീവ ഗുരുതരമായ ആരോഗ്യാവസ്ഥയെ അഭിമുഖീകരിച്ച് കഴിയുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിവിധ മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. വിദഗ്ധ ചികിത്സക്കുള്ള അവസരം നിഷേധിച്ച് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള തൽപരകക്ഷികളുടെ ഗൂഢനീക്കങ്ങൾക്ക് പിന്തുണയേകുന്ന സമീപനം കർണാടക സർക്കാറിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും ജീവൻ രക്ഷിക്കാൻ ഫലപ്രദമായ നടപടികൾ സർക്കാറിൽനിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ അവർ ആവശ്യപ്പെട്ടു. തൃശൂർ രാമനിലയത്തിൽവെച്ചാണ് നിവേദനം നൽകിയത്.
കേരളത്തിെൻറ പൊതുപ്രശ്നം എന്ന പരിഗണനയിൽ സർവകക്ഷി സംഘം അടിയന്തരമായി കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാനാവശ്യമായ ആശ്വാസനടപടികൾ സ്വീകരിക്കണം.
വിചാരണകാലയളവിൽ കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.കെ.പി. അബൂബക്കർ ഹസ്രത്ത്, വി.എച്ച്. അലിയാർ മൗലവി, അഡ്വ. ഹാഫിസ് അബൂബക്കർ സിദ്ദീഖ് മാലികി, ബഷീർ വഹബി അടിമാലി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി, മുജീബ് റഹ്മാൻ അസ്ലമി, സൈഫുദീൻ ഖാസിമി, അനസ് റാനി, പട്ടാമ്പി മുഹമ്മദ് കുഞ്ഞ് മൗലവി, മൂസ മൗലവി മഞ്ചേരി, മുഹമ്മദ് റജീബ് എറണാകുളം, ജഅ്ഫറലി ദാരിമി, മുഹമ്മദ് ഷാഫി അമാനി, ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.