മഅ്ദനിയുടെ വിചാരണ പൂർത്തിയാക്കാൻ ഗവർണർ ഇടപെടണം– മുസ്ലിം സംഘടന നേതാക്കൾ
text_fieldsതിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേസ്വിചാരണ ഉടൻ പൂർത്തിയാക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിനും ഇട പെടൽ ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടന പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന െ സന്ദർശിച്ചു. വിവിധ മുസ്ലിം സംഘടന നേതാക്കൾ ഒപ്പുവെച്ച നിവേദനവും സമർപ്പിച്ചു. വീ ൽ ചെയറിൽ സഞ്ചരിക്കുന്ന മഅ്ദനിക്ക് മുമ്പുണ്ടായിരുന്ന പല അസുഖങ്ങളും മൂർച്ഛിച്ച നിലയിലാണ്. മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയിൽ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് നൽകിയ ഉറപ്പു ലംഘിച്ചിട്ട് അര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടണമെന്ന് നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സുന്നി ജംഇയ്യതുൽ ഉലമ അഖിലേന്ത്യ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ദക്ഷികേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ചേലക്കുളം അബുൽ ബുഷ്റാ മൗലവി, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത്, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ്,
മെക്ക അഖിലേന്ത്യ പ്രസിഡൻറ് വി.എ. സെയ്ദു മുഹമ്മദ്, ജംഇയ്യതുൽ ഉലമ എ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുശ്ശുക്കൂർ ഖാസിമി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡൻറ് മുത്തുക്കോയ തങ്ങൾ, കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി മമ്പാട് നജീബ് മൗലവി, മർകസ് സഖാഫത്ത് സുന്നിയ്യ ഡയറക്ടർ ഡോ. അബ്ദുൽഹഖീം അസ്ഹരി കാന്തപുരം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ, കേരള ഖത്തീബ്ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, അജ്വ സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, അഫ്സ രക്ഷാധികാരി അഹമ്മദ് കബീർ മൗലവി, അജ്വ സീനിയർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മൗലവി തുടങ്ങിയവർ നിവേദനത്തിൽ ഒപ്പുവെച്ചു.
കെ.പി. അബൂബക്കർ ഹസ്രത്ത്, പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, അബ്ദുശ്ശുക്കൂർ ഖാസിമി, അഡ്വ. അക്ബർ അലി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, അഹമ്മദ് കബീർ അമാനി, മഅ്ദനിയുടെ സഹോദരൻ ജമാൽ മുഹമ്മദ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.