അബ്ദുൽഖാദർ റഹിം പൊലീസ് കസ്റ്റഡിയിൽ
text_fieldsകൊച്ചി: തമിഴ്നാട്ടിലെത്തിയെന്ന് സംശയിക്കുന്ന ലശ്കറെ ത്വയ്യിബ ഭീകരരെ സഹായിെച്ചന്ന് ആരോപിച്ച്, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ മാടവന കൊല്ലിയിൽ വീ ട്ടിൽ അബ്ദുൽ ഖാദർ റഹീമിനെയാണ് (39) സെൻട്രൽ പൊലീസ് പിടികൂടിയത്. റഹീമിനോടൊപ്പം രണ്ടുദിവസം മുമ്പ് ബഹ്റൈനിൽ നിന്ന െത്തിയ വയനാട് സ്വദേശിയായ യുവതിയെയും പിടികൂടി.
2000 മുതൽ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2018ൽ തിരിച്ചെത്തി ആ ലുവ കോട്ടായിയിൽ വർക്ഷോപ്പ് ആരംഭിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസം, ഒരു മാസത്തെ സന്ദർശനത്തിന് ബഹ്റൈനിൽ പോയതാണ് സംശയിക്കാൻ ഇടയാക്കിയ കാര്യം. ഇയാളുമായി ബന്ധപ്പെട്ട്് പ്രചരിച്ച വിവരങ്ങളും പിടികൂടാൻ കാരണമായി.
വർക് ഷോപ്പിൽ ജോലിയിലിരുന്ന സമയത്താണ് തന്നെ തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട് തിരയുന്നുവെന്ന വാർത്ത അറിയുന്നത്. തുടർന്ന് നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഹാജരാകാനുള്ള വഴി അന്വേഷിക്കുകയായിരുന്നു. ഇതിനിടെ, പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയെന്നറിഞ്ഞ് ഭയന്ന അബ്ദുൽ ഖാദർ അവിടെ നിന്ന് മാറി. ഈ സമയമാണ് യുവതിയെ പിടികൂടിയത്. ശനിയാഴ്ച രാവിലെ എറണാകുളത്തെത്തി അഭിഭാഷകനെ കണ്ട് കോടതിയിലേക്ക് പുറപ്പെടുകയായിരുന്നു. കീഴടങ്ങാനുള്ള അപേക്ഷ തയാറാക്കി കോടതിയിൽ നൽകി. ശേഷം നടപടിക്രമങ്ങൾ പൂർത്തിയാകാനായി കാത്തിരിക്കുേമ്പാഴാണ് പൊലീസെത്തി പിടികൂടിയത്.
നടപടിക്രമങ്ങൾക്കിടെ കസ്റ്റഡിയിലെടുത്ത സംഭവമായതിനാൽ എന്താണ് സംഭവമെന്നതിനെക്കുറിച്ച് സെൻട്രൽ പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. അബ്ദുൽ ഖാദറിനെയും യുവതിയെയും ചോദ്യം ചെയ്തുവരുകയാണെന്നും സംശയം ഉറപ്പിക്കാനുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് അസി. കമീഷണർ കെ. ലാൽജി പറഞ്ഞു. തെളിവുകൾ എന്തെങ്കിലും ലഭ്യമായാലേ അറസ്റ്റിലേക്കും തുടർനടപടികളിലേക്കും നീങ്ങൂ.
അബ്ദുൽ ഖാദർ റഹീമിെൻറ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാൻ വിദേശ പൊലീസിെൻറ സഹായം തേടിയേക്കും. കൂടാതെ, ബഹ്റൈനിൽനിന്ന് ശ്രീലങ്ക വഴിയാണോ ഇയാൾ കേരളത്തിലെത്തിയതെന്നും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ബഹ്റൈനിലെ ബാർ ഹോട്ടലിൽ തടവിലായിരുന്ന യുവതിയെ മോചിപ്പിച്ചതിെൻറ പക പോക്കാനുള്ള നീക്കമാണ് തനിക്കെതിരായ കേസെന്നാണ് കോടതിയിൽ സമർപ്പിച്ച ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.