Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്​ദുൽ റഹീമി​ന്...

അബ്​ദുൽ റഹീമി​ന് മോചനം വൈകും; കേസ്​ വീണ്ടും മാറ്റി റിയാദ്​ കോടതി

text_fields
bookmark_border
Abdul Rahim
cancel

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനം വൈകും. തിങ്കളാഴ്​ച​ ഉച്ചക്ക്​ 11.30ന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ്​ പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന്​ പറഞ്ഞ്​ മറ്റൊരു തീയതിയിലേക്ക്​ മാറ്റിവെക്കുകയായിരുന്നു.

ജനുവരിൽ 15ന്​ രാവിലെ എട്ടിന്​ ഇനി കേസ്​ പരിഗണിക്കുന്നത്​. അന്ന്​ അന്തിമ തീരുമാനമുണ്ടാകും എന്ന്​ കരുതുന്നു. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ്​ തിങ്കളാഴ്​ച​ നടന്നത്​. ഡിസംബർ 12ലേത്​ സാ​ങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ്​ 30ലേക്ക്​ മാറ്റിയിരുന്നത്​​.

ഇന്ന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ്​ പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന്​ പറഞ്ഞ്​ മറ്റൊരു തീയതിയിലേക്ക്​ മാറ്റിവെക്കുകയായിരുന്നു. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​​ നടന്നത്​. ഡിസംബർ 12ലേത്​ സാ​ങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ്​ 30ലേക്ക്​ മാറ്റിയിരുന്നത്​​.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും​ കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്​തെങ്കിലും പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ ബഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു.

തുടർന്ന്​ കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​ ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി.

അത് കൂടി പരിശോധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 12ന്​ സിറ്റിങ്​ നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാ​ങ്കേതികകാരണങ്ങളാൽ അന്ന്​ കോടതി കൂടിയില്ല. തുടർന്ന്​ ഡിസംബർ 30ലേക്ക്​ സിറ്റിങ്​ മാറ്റിവെക്കുകയായിരുന്നു. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അതുണ്ടായില്ല. അത് കൂടി പരിശോധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 12ന്​ സിറ്റിങ്​ നടത്താൻ കോടതി തീരുമാനിച്ചിരുന്നു.

എന്നാൽ സാ​ങ്കേതികകാരണങ്ങളാൽ അന്ന്​ കോടതി കൂടിയില്ല. തുടർന്ന്​ ഡിസംബർ 30ലേക്ക്​ സിറ്റിങ്​ മാറ്റിവെക്കുകയായിരുന്നു. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അതുണ്ടായില്ല.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പൊ​ലീ​സ് അ​ബ്​​ദു​ൽ റ​ഹീ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അ​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ റി​യാ​ദി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. റിയാദ്​ ഇസ്​കാനിലെ ജയിലിലാണ്​ അബ്​ദുൽ റഹീമുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsAbdul Rahim
News Summary - Abdul Rahim's release will be delayed; The Saudi court Postponed the verdict again
Next Story