സർ സയ്യിദ് അഹ്മദ് ഖാൻ ഇന്ത്യൻ ദേശീയതക്ക് കരുത്ത് പകർന്ന മഹാരഥൻ –സമദാനി
text_fieldsമലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും രാജ്യത്തിെൻറ ദേശീയതയുടെ വികാസത്തിലും ഹിന്ദുമുസ്ലിം മൈത്രിയുടെ പരിപോഷണത്തിലും അലീഗഢ് പ്രസ്ഥാനം സുപ്രധാന പങ്കാണ് നിർവഹിച്ചതെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ കേരള സംഘടിപ്പിച്ച സർ സയ്യിദ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരഥന്മാരായ സ്വാതന്ത്ര്യ സമരനായകരെയും അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളെയും അലീഗഢ് കാമ്പസ് സംഭാവന ചെയ്യുകയുണ്ടായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് അതിെൻറ സാംസ്കാരികമായ അന്തർധാരയിലും അലീഗഢ് അതുല്യ പങ്കുവഹിച്ചു. സർ സയ്യിദ് അഹ്മദ്ഖാെൻറ സ്വപ്നസാക്ഷാത്കാരമായി നിലവിൽവന്ന അലീഗഢ് നവോത്ഥാനത്തിെൻറ ചാലകശക്തിയായിട്ടാണ് പ്രവർത്തിച്ചത്. അതിനായി ധീരമായും നിശ്ചയദാർഢ്യത്തോടെയും കർമനിരതനായ സർ സയ്യിദ് അസാധാരണ ശക്തിവിശേഷമുള്ള വ്യക്തിത്വമായിരുന്നുവെന്നും സമദാനി പറഞ്ഞു.
അഡ്വ. പി.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. അബ്ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡോ. ഹുസൈൻ രണ്ടത്താണി, പ്രഫ. എലിസബത്ത് തോമസ്, എം. അയ്യൂബ്, ഹംസ തെന്നൂർ എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽഹമീദ് സ്വാഗതവും പ്രഫ. സി. അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.