ചന്ദ്രഗിരിയുടെ കടത്തുകാരൻ ഒാർത്തെടുക്കുന്നു; ഇരുകരകൾക്കിടയിലെ ജീവിതം
text_fieldsകാസർകോട്: ചെമ്മനാെട്ട നെച്ചിപ്പടുപ്പിലെ ചന്ദ്രഗിരിയുടെ പഴയ കടത്തുകാരൻ തോണി അബ്ദുല്ല പാലം വരുന്നതിന് മുമ്പുള്ള പഴയനാളുകളെ കുറിച്ച് ഒാർത്തെടുക്കുകയാണ്. ചന്ദ്രഗിരി പാലം വരുന്നതിന് മുമ്പ് ചെമ്മനാെട്ട കടവിൽ നിന്നും മറ്റിടങ്ങളിലേക്കും യാത്രക്കാരെ കൊണ്ടു പോയ കടത്തുകാരിൽ ജീവിച്ചിരിക്കുന്ന ഒരാളാണ് ഇദ്ദേഹം. ഏകദേശം 25 വർഷം മുമ്പാണ് ചന്ദ്രഗിരി പാലം പണി പൂർത്തിയാകുന്നത്.
തെൻറ ഇരുപതാമത്തെ വയസിലാണ് കടത്തുകാരനായി വരുന്നത്. സ്വന്തമായി തോണിയില്ലാത്തതിനാൽ വാടകക്കെടുത്ത തോണിയാണ് ഉപയോഗിച്ചിരുന്നത്. അന്ന് കടത്തു കൂലി നിശ്ചയിക്കാനുള്ള അധികാരമുണ്ടായിരുന്നത് ചെമ്മനാട് ജമാഅത്തിനായിരുന്നു. മഹല്ല് ജമാഅത്ത് നിശ്ചയിക്കുന്ന ഒരു തുകയുടെ ലിസ്റ്റ് കടവുകാർക്ക് നൽകും. അതനുസരിച്ചാണ് കടവുകാർ കൂലി വാങ്ങിക്കുന്നത്. അഞ്ച് പൈസയാണ് ജമാഅത്തുകാർ നിശ്ചയിച്ച തുകയെങ്കിലും വിദ്യാർഥികൾക്ക് സൗജന്യമായാണ് യാത്ര അനുവദിച്ചിരുന്നതെന്ന് അബ്ദുല്ല ഒാർക്കുന്നു.
കടവത്ത് സ്കൂളിലേക്കായിരിക്കും വിദ്യാർഥികൾ കൂടുതലുണ്ടായിരുന്നത്. തളങ്കര മുസ്ലിം സ്കൂളിൽ ഹൈസ്കൂൾ വന്നപ്പോൾ കുട്ടികളുടെ എണ്ണം വർധിച്ചു. എണ്ണം വർധിച്ചുവെങ്കിലും ജമാഅത്ത് കമ്മിറ്റി കുട്ടികളുടെ സൗജന്യ യാത്ര ഒഴിവാക്കിയതുമില്ല. രാവിലെ നാലു മണിക്ക് വീട്ടിൽ നിന്നിറങ്ങും. പിന്നെ വീട്ടിലേക്ക് തിരിച്ചു വരുന്നത് രാത്രി വൈകിയാണ്. ഒരു ദിവസത്തെ കലക്ഷനായി 40 രൂപയോ 60 രൂപയോ ലഭിക്കും. മാസത്തിൽ 100 രൂപയാണ് തോണിയുടമക്ക് നൽകേണ്ടിയിരുന്നത്.
ജനറൽ ആശുപത്രിയിലേക്കും മറ്റും വരുന്ന രോഗികളെ ചുമലിൽ കയറ്റിയാണ് ഇയാൾ തോണിയിൽ കയറ്റിയിരുന്നത്. അബ്ദുല്ലക്ക് ചന്ദ്രഗിരി പുഴ എനിക്ക് പ്രാണവായുവാണ്. കടവില്‍ തോണിയിലിരുന്ന് മരിക്കുവോളം കാലം കടത്തുകാരനായി തുടരാന്‍ കഴിയുമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും പ്രായവും കാരണം കടവിനോട് താൽക്കാലം വിടപറയേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മിഴികള്‍ ഈറനണിഞ്ഞു.
വെള്ളത്തിന്റെ ‘തക്ക’ വും ‘തക്കക്കേടും’ നല്ലപോലെ വശമുള്ള കടത്തുകാരന്‍ അബ്ദുള്ളയും വെള്ളം കരകവിഞ്ഞൊഴുകി മറിഞ്ഞ് കാലിെൻറ എല്ല് പൊട്ടിയ സംഭവം അദ്ദേഹം ഒാർത്തെടുത്ത് പറഞ്ഞു. കുത്തൊഴുക്ക് ശക്തിപ്പെട്ട സമയത്ത് തോണിയിലൂടെയുള്ള സഞ്ചാരം വലിയ വെല്ലുവിളിയായിരുന്നു’ എന്ന് അബ്ദുള്ള ഓര്‍ക്കുന്നു. അന്നേരം അപകടങ്ങളിലും മറ്റും പരിക്കേറ്റ് വരുന്നവരെ എല്ലാ വെല്ലുവിളിയും ഏറ്റെടുത്ത് കൊണ്ടാണ് പുഴ കടത്തിയിരുന്നതെന്ന് അയാൾ പറഞ്ഞു.
രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പെങ്കടുക്കാനെത്തിയ സി.എച്ച് മുഹമ്മദ് കോയ, ബനാത്ത്വാല, സേട്ടുസാഹിബ് തുടങ്ങിയവരെ തോണിയിൽ കടവ് കടത്തിയ രംഗം ഇപ്പോഴും മനസിലുണ്ടെന്നും അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അബ്ദുല്ല പറയുന്നു. ‘‘അന്നൊന്നും അന്തമായ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എനിക്ക് എല്ലാ രാഷ്ട്രീയക്കാരോടും തുല്യ സ്നേഹമായിരുന്നത് കൊണ്ടു തന്നെ നേതാക്കളെത്തിയാൽ എന്നെയായിരുന്നു ആദ്യം അറിയിച്ചിരുന്നത്’’- അദ്ദേഹം ഒാർത്തെടുത്തു.
പരാധീനതകളുടെയും ആശങ്കകളുടെയും ഇടയിലും പുഴയിലെ ജീവിതം ഏറെ രസകരവും അഭിമാനം തോന്നുന്നതുമായ സംഭവങ്ങളും അബ്ദുല്ലക്ക് നല്‍കിയിട്ടുണ്ട്. മുമ്പൊക്കെ വിവാഹം കഴിഞ്ഞ് ആദ്യമായി ഒരുമിച്ചുള്ള യാത്ര തോണിയിലായിരിക്കും. തോണി മറുകരയെത്തുന്നതുവരെ വധു തലകുനിച്ചിരിക്കുന്ന കാഴ്ച ഇന്നു കാണാനേയില്ല. ഒരു വീട്ടുകാരനെപ്പോലെയാണ് യാത്രക്കാര്‍ക്ക് ഇദ്ദേഹം. വീട്ടിലെ ചെറിയ വിശേഷങ്ങള്‍പോലും പരസ്പരം അറിയിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നതായും അബ്ദുല്ല ഒാർത്തെടുക്കുന്നു.
ഭര്‍ത്താവിന് പുഴയോടുള്ള ആത്മബന്ധമറിയുന്ന ഭാര്യ ഉമ്മാലിയുമ്മയും ഒമ്പത് മക്കളുമടങ്ങുന്ന കുടുംബവും എല്ലാറ്റിനും ഒപ്പമുണ്ട്. പുഴയിലെ ജീവിതത്തിനിടയിലുണ്ടായ സംഭവങ്ങള്‍ കഥകള്‍പോലെ ഹൃദയത്താളുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹത്തിന് പുഴയെ മാറ്റിനിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. അതോടൊപ്പം പുതുതലമുറയില്‍പെട്ടവര്‍ക്ക് തോണിയാത്രയുടെ ആനന്ദം പകര്‍ന്നു നല്‍കാനും ഇദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.