Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 1:36 PM GMT Updated On
date_range 29 May 2019 2:30 PM GMTഅബ്ദുള്ളക്കുട്ടി അവസരവാദി; പാർട്ടി വിടാൻ സാധ്യതയെന്ന് വി.എം. സുധീരൻ
text_fieldsbookmark_border
എടപ്പാൾ: എ.പി. അബ്ദുല്ലക്കുട്ടിയെ മനസ്സിലാക്കുന്നതിൽ പാർട്ടി സംവിധാനത്തിന് ജാഗ്രത പുലർത്താൻ കഴിഞ്ഞില്ലെന് നും നിലപാട് മാറ്റാൻ തയാറാവാത്ത അദ്ദേഹം കോൺഗ്രസ് വിടാനാണ് സാധ്യതയെന്നും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീ രൻ. മോദിയെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടി അവസരവാദിയാണ്. വസ്തുതവിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നത്.
കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം കിട്ടിയ മറ്റൊരാളില്ല. പ്രവർത്തകരുടെ മനസ്സിൽ അബ്ദുല്ലക്കുട്ടിയുടെ സ്ഥാനം നഷ്ടപ്പെട്ടു. സംഘടനതലത്തിൽ കുറേകാലം പ്രവർത്തിപ്പിച്ച ശേഷമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാൻ പാടുള്ളൂ. അതിൽ പാർട്ടി സംവിധാനത്തിന് വീഴ്ച സംഭവിച്ചെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story