ബി.ജെ.പി പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്ന് അബ്ദുല്ലക്കുട്ടി; കെ. സുരേന്ദ്രനെതിരെയുള്ള പരാതികൾ ഏറെക്കുറെ പരിഹരിച്ചു
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്ന് പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. സി.പി.എമ്മും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതാണ് ഇതിന് കാരണെമന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബി.ജെ.പിയെ രണ്ട് മുന്നണികളും പൊതുശത്രുവായി കാണുന്നു. എവിടെയെങ്കിലും ബി.ജെ.പി ജയിക്കുമെന്ന് കണ്ടാൽ കൈപ്പത്തിക്ക് വോട്ടു ചെയ്യുമെന്ന് സി.പി.എം പരസ്യമായി പറഞ്ഞതാണ്. കണ്ണൂർ കോർപറേഷനിൽ പാർട്ടി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ 30 സീറ്റുണ്ടായിരുന്നത് 46 ആക്കി. എങ്കിലും പ്രതീക്ഷിച്ച മുന്നേറം ഉണ്ടാക്കിയില്ല. ബി.ജെ.പിക്ക് ഒപ്പം നിന്നാൽ മുസ്ലികളുടെയും കൃസ്ത്യാനികളുടെയും വോട്ട് നഷ്ടപ്പെടുമെന്ന് പേടിച്ചിട്ടാണ് പാർട്ടികൾ എൻ.ഡി.എേയാട് അടുക്കാൻ മടിക്കുന്നത്. ആ സ്ഥിതിയൊക്കെ മാറും. ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ മാറ്റം വരും.
നമ്മൾ ലക്ഷ്യം വെച്ചതിൽ എവിടെയൊക്കെ പോരായ്മ പറ്റി എന്ന് അവലോകനത്തിന് ശേഷമേ പറയാൻ പറ്റൂ. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ തീർച്ചയായും വിമർശനപരമായി പരിശോധിക്കപ്പെടും. േകരളത്തിലെ ബി.ജെ.പിയെ കുറിച്ച് കേന്ദ്രനേതൃത്വത്തിന് വ്യക്തമായ വിലയിരുത്തലുണ്ട്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ നേതാക്കളായ വേലായുധനും ശോഭ സുരേന്ദ്രനും അടക്കമുള്ളവർ പരസ്യമായി രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയേപ്പാൾ, ആ പ്രശ്നങ്ങളൊക്കെ ബന്ധപ്പെട്ട ആളുകളുമായി ഇരുന്ന് ചർച്ച ചെയ്ത് ഏറെക്കുറെ പരിഹരിച്ചതാണെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കില്ല. ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നതിനാൽ ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് പ്രവൃത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.