തുടരുന്ന ചികിത്സകളുമായി അബ്ദുറഹ്മാനും കുടുംബവും
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ രണ്ട് കുടുംബങ്ങളിലെ നാലുപേർ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരാണ്. 26 വർഷമായി ദുബൈയിലെ ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്ന ചെട്ടിപ്പടിയിലെ എൻ.പി. അബ്ദുറഹ്മാൻ, ഭാര്യ മുനീറ, മകൻ മുഹമ്മദ് സുഹൈൽ എന്നിവർ നാട്ടിലേക്ക് തിരിക്കവെയാണ് വിമാനത്തിൽ ഇരുന്ന സീറ്റ് നെടുകെ പിളർന്ന് താഴെ വീണത്.
ബോധം വന്നപ്പോൾ ചളിക്കുളത്തിൽ പതിഞ്ഞ നിലയിൽ കിടക്കുകയായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതിനാൽ മൂന്നുപേരുടെയും ജീവൻ തിരിച്ചു കിട്ടി. അന്നു തുടങ്ങിയ ചികിത്സ അലോപ്പതിയും ആയുർവേദവുമായി മൂന്നുപേർക്കും ഇന്നും തുടരുകയാണ്. അബ്ദുറഹ്മാനും മകനും ഭാര്യക്കും കൈകാലുകൾക്ക് നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞു.
ഭാര്യക്ക് ഇനിയും നിർദേശിക്കപ്പെട്ട ശസ്ത്രക്രിയകൾ ബാക്കിയുണ്ട്. സർക്കാറുകൾ അന്നു പ്രഖ്യാപിച്ച ആശ്വാസ ധനസഹായ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ എയർ ഇന്ത്യയുടെ സമീപനം തൃപ്തികരമാണ്. ചികിത്സ ചെലവുകളെല്ലാം രേഖകൾ ഹാജരാക്കുന്ന മുറക്ക് ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.