ലീഗ്, സമസ്ത വിവാദം: രണ്ടും രണ്ടുവഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് -അബ്ദുസമദ് പൂക്കോട്ടൂർ
text_fieldsമലപ്പുറം: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവനയ്ക്ക് ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചുവെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ല. എല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. രണ്ടും രണ്ട് വഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും തെരഞ്ഞെടുപ്പുമാണ്.
സമൂഹത്തിൽ ചർച്ചക്ക് വക വെക്കുന്ന പ്രസ്താവന ആര് നടത്തുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. അത്തരത്തിലുള്ള പ്രസ്താവന വ്യാഖ്യാനിച്ച് പർവതീകരിക്കുന്നതും ശരിയല്ല. സമസ്ത പോഷക സംഘടന നേതാക്കൾ കത്ത് നൽകിയത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തട്ടം വിവാദത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ‘മുഖ്യമന്ത്രിയുടെ ഫോൺകാൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. ഇവരുടെ പാർട്ടിയോടുള്ള സമീപനമെന്താണെന്ന് അവർ പറയണം’ എന്ന പി.എം.എ. സലാമിന്റെ പരാമർശം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഇത് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങളെക്കുറിച്ചാണെന്ന് സമസ്ത നേതാക്കൾ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കും ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടിക്കും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
കൂടാതെ ധർമടത്ത് സുപ്രഭാതം പത്രത്തെ ഇകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി നടത്തിയ പ്രസഗവും ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.
തുടർന്ന്, പി.എം.എ. സലാമിനും കല്ലായിക്കുമെതിരെ സമസ്ത നേതാക്കൾ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കും ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടിക്കും പരാതി നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും ലീഗിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ലോയീസ് അസോ. സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ തുടങ്ങി 21 നേതാക്കൾ ഒപ്പിട്ടാണ് പരാതി നൽകിയത്.
സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹു റസൂൽ സംഗമം മട്ടാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ താറടിക്കാൻ ചിലർ ശ്രമിക്കുകയാണ്.
സലാമിന് മറുപടിയുമായി സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയിരുന്നു. ‘സർക്കാറുകളുമായി സൗഹൃദത്തോടെയുള്ള സമീപനമാണ് സമസ്ത സ്വീകരിക്കുന്നത്. ആവശ്യങ്ങൾ അവരുമായി സംസാരിക്കും. ചിലപ്പോൾ ഫോണിൽ പറയും അല്ലെങ്കിൽ നേരിൽ പോയി കാണും. അതൊക്കെ ആക്ഷേപമായി പറയുന്നത് ശരിയല്ല’ -തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.