അഭയ കേസ്: ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം
text_fieldsകൊച്ചി: കോട്ടയം പയസ് ടെൻത് കോൺവെൻറിൽ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോ മസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈകോടതി. രണ്ടാംപ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിന െ കേസിൽനിന്ന് ഒഴിവാക്കിയ സി.ബി.ഐ കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു.
അതേസമയം, തെളിവ് നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കിയ നടപടി റദ്ദാക്കി. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ ്യപ്പെട്ട് നൽകിയ ഹരജി സി.ബി.ഐ കോടതി തള്ളിയതിനെതിരെ ഒന്നും മൂന്നും പ്രതികളും രണ്ടാംപ്രതിയെ ഒഴിവാക്കിയതിനെതിരെ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലും പ്രതി ചേർത്തതിനെതിരെ കെ.ടി. മൈക്കിളും നൽകിയ ഹരജികളാണ് ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചത്.
ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാൽ ഇരുവരും വിചാരണ നേരിടേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വിധിയിൽ പറയുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ ജോസ് പുതൃക്കയില്‍ വിചാരണ നേരിടേണ്ടതില്ല. പ്രതിയാക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി നടപടി റദ്ദാക്കിയത്.
അതേസമയം, കേസിെൻറ വിചാരണ വേളയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ 319ാം വകുപ്പ് പ്രകാരം മൈക്കിളിനെ പ്രതിയാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വളരെ പഴയ കേസാണിതെന്നും അതിനാല്‍ വിചാരണക്കോടതി അതിവേഗം നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
1992 മാര്‍ച്ച് 27നാണ് കോണ്‍വെൻറിലെ കിണറ്റില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. മരണം ആത്മഹത്യയാണെന്നാണ് ആദ്യം എസ്.ഡി.എമ്മിന് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ ശിപാര്‍ശപ്രകാരം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 1996 ഡിസംബര്‍ അഞ്ചിന് അന്തിമറിപ്പോര്‍ട്ട് നല്‍കി.
ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തതയില്ലെന്ന റിപ്പോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) അംഗീകരിച്ചില്ല. തുടർന്ന് രണ്ടുതവണ തുടരന്വേഷണം നടത്തി നൽകിയ റിപ്പോർട്ടും തള്ളി. സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാരന്‍ നായർ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ബി.സി.എം കോളജിലെ മനഃശാസ്ത്ര അധ്യാപകനായിരുന്ന ഫാ. തോമസ് കോട്ടൂര്‍, ഇതേ കോളജിലെ അധ്യാപകനും കത്തോലിക് മിഷന്‍ പ്രസ് മാനേജരുമായിരുന്ന ഫാ. ജോസ് പൂതൃക്കയില്‍, പയസ് ടെന്‍ത് കോണ്‍വെൻറിലെ അന്തേവാസി സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009 ജൂലൈ 17ന് അന്തിമ റിപ്പോര്‍ട്ട് നൽകിയത്.
ഒന്നും രണ്ടും പ്രതികള്‍ക്ക് മൂന്നാം പ്രതിയുമായുള്ള അവിശുദ്ധബന്ധം ശ്രദ്ധയില്‍പെട്ട സിസ്റ്റര്‍ അഭയയെ കോടാലികൊണ്ട് തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം കിണറ്റിലിട്ടെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.