അഭയകേസ്: അപ്പീൽ നൽകാൻ സി.ബി.െഎക്ക് കേന്ദ്രത്തിെൻറ നിർദേശം
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണകൂടാതെ വെറുതെവിട്ടതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ സി.ബി.െഎക്ക് കേന്ദ്രസർക്കാർ നിർദേശം. സി.ബി.െഎ ഡയറക്ടർ അലോക്കുമാർ വർമക്ക് കേന്ദ്ര പേഴ്സനൽ മന്ത്രാലയം സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
കഴിഞ്ഞ മാർച്ച് ഏഴിനാണ് തിരുവനന്തപുരം സി.ബി.െഎ പ്രേത്യക കോടതി ഫാ. പുതൃക്കയിലിനെ വെറുതെവിട്ടത്. ഇതിനെതിരെ ൈഹകോടതിയിൽ സി.ബി.െഎ അപ്പീൽ പോകണമെന്ന് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകിയിരുന്നു. ആവശ്യമായ നടപടി സ്വീകരിച്ചശേഷം അക്കാര്യം കേന്ദ്രമന്ത്രാലയത്തെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിൽ 19ന് കേസ് പരിഗണിക്കുേമ്പാൾ രണ്ടാംപ്രതിയെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകാൻ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിെൻറ അനുമതി തേടിയിരിക്കുകയാണെന്ന് സി.ബി.െഎ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച് പുതൃക്കയിലിനും സി.ബി.െഎക്കും നോട്ടീസ് അയക്കാൻ ഉത്തരവായിരുന്നു. കൂടുതൽ വാദം കേൾക്കാൻ ഹൈകോടതി കേസ് ഇൗമാസം 18േലക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.