അഭയ കേസ് 19ലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് പരിഗണിക്കുന്നത് നവംബർ 19ലേക്ക് മാറ്റി. ഹൈകോടതി പരിഗണയിൽ കേസുള്ള സാഹചര്യത്തിലാണ് കുറ്റപത്രം വായിക്കുന്നത് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി മാറ്റിയത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് പ്രതികൾ. രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി കുറ്റമുക്തനാക്കിയിരുന്നു.
അതിനിടെ, കേസിൽ സി.ബി.െഎ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കേന്ദ്ര വിജിലൻസ് കമീഷണർക്ക് പരാതി. സി.ബി.െഎ ഡയറക്ടറായിരുന്ന അലോക് വർമയുൾെപ്പടെയുള്ളവർക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കലാണ് വിജിലൻസ് കമീഷനർ കെ.വി. ചൗധരിക്ക് പരാതി നൽകിയത്.
രണ്ടാംപ്രതി ഫാ. ജോസ് പിതൃക്കയിലിനെ വിചാരണകൂടാതെ വെറുതെവിട്ടതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നടപടി സ്വീകരിക്കണമെന്ന് േകന്ദ്ര പേഴ്സനൽ മന്ത്രാലയം നിർദേശം നൽകിയിട്ടും അപ്പീൽ ഫയൽ ചെയ്യാതെ പ്രതിയെ സഹായിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയ അലോക്വർമ ഉൾപ്പെടെ അഞ്ച് സി.ബി.െഎ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. അലോക്വർമക്ക് പുറമെ സി.ബി.െഎ എസ്.പി ഷിയാസ്, ഡിവൈ.എസ്.പി ദേവരാജ്, ഹൈകോടതിയിലെ സി.ബി.െഎ സ്റ്റാൻഡിങ് കൗൺസിൽ ശാസ്തമംഗലം എസ്. അജിത്കുമാർ, സി.ബി.െഎ കോടതി പ്രോസിക്യൂട്ടർ മനോജ്കുമാർ എന്നിവർക്കെതിരെയാണ് പരാതി.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.