Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസ്​: പ്രതിയെ...

അഭയ കേസ്​: പ്രതിയെ കുറ്റമുക്​തനാക്കിയതിനെതിരായ ഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
sisiter-abhaya
cancel

കൊച്ചി: അഭയ ​കേസിൽ ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റമുക്​തനാക്കിയതിനെതിരായ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. വിചാരണ വേണ്ടതില്ലെന്ന്​ വ്യക്​തമാക്കി വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐയും ജോമോൻ പുത്തൻപുരക്കലും നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​. കേസിൽ തങ്ങളെ കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് മറ്റ്​ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്​റ്റർ സെഫി എന്നിവർ നൽകിയ ഹരജികളിലും ഇതോടൊപ്പം കോടതി വാദം കേട്ടു​. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.

കോട്ടയം പയസ് ടെൻത് കോൺവൻറിലെ കന്യാസ്ത്രീയായിരുന്ന സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവൻറിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെതന്നെ ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.​െഎ കോടതി കുറ്റമുക്​തനാക്കുകയായിരുന്നു. ഒ

​േട്ടറെ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും വിചാരണക്ക്​ വിധേയനാക്കാതെ ഫാ. പൂതൃക്കയിലിനെ കുറ്റമുക്തനാക്കിയത്​ അന്യായമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി. കേസിൽ നിന്ന് ഒ​ഴിവാക്കണമെന്ന ഫാ. തോമസ് കോട്ടൂരി​​െൻറയും സിസ്​റ്റർ സെഫിയു​െടയും ഹരജികൾ വിചാരണക്കോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsabhaya casemalayalam news
News Summary - Abhaya Case: High Court -Kerala News
Next Story