അഭയ കേസ്: മൊഴിമാറ്റാൻ സമ്മർദം ഉണ്ടായിരുന്നെന്ന് സാക്ഷി
text_fieldsതിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ ഫാ.തോമസ് എം.കോട്ടൂരിനും ജോസ് പുതൃക്കയിലിനും പങ്കുണ്ടെന്നും കേസിെൻറ പല ഘട്ടങ്ങളിലും മൊഴി മാറ്റാൻ തനിക്കുമേൽ സമ്മ ര്‍ദം ഉണ്ടായിരുന്നതായും അഭയയുടെ അധ്യാപികയും പ്രധാന സാക്ഷിയുമായ പ്രഫ. ത്രേസ്യാമ്മ വ െളിപ്പെടുത്തി. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ അവർ കോട തിയിൽ തിരിച്ചറിഞ്ഞു.
കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നത്. താന്‍ അവിവാഹിതയായതിനാൽ ഭീഷണികളെ ഭയമിെല്ലന്നും അവർ കൂട്ടിച്ചേർത്തു. കോട്ടയം ബി.സി.എം കോളജിലെ അധ്യാപകരായിരുന്നു ഫാ.തോമസ് എം.കോട്ടൂരും ജോസ് പുതൃക്കയിലും. വൈദികര്‍ക്കെതിരെ വിദ്യാർഥിനികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നു.
കോട്ടൂരിനെതിരെ നിരവധി വിദ്യാർഥിനികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, അന്നത്തെ ബിഷപ് കുന്നശ്ശേരിയുമായുള്ള പ്രതിയുടെ ബന്ധം കാരണം ഒരു പരാതിയിൽപോലും നടപടി എടുത്തിരുന്നില്ലെന്നും ക്നാനായ സഭാ വിശ്വാസികൂടിയായ ത്രേസ്യാമ്മ പറഞ്ഞു.
അഭയയുടെ മരണശേഷം മാധ്യമങ്ങളിൽ വാർത്തകൾ വന്നുതുടങ്ങിയപ്പോൾ കോളജ് ലൈബ്രറിയിൽ വാർത്തവരുന്ന പേജുകൾ മാറ്റിയശേഷം മാത്രമേ നൽകുമായിരുന്നുള്ളൂ. എന്നാൽ, മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് മുമ്പുതന്നെ കോളജിനുള്ളിൽ ഫാ. തോമസ് കോട്ടൂരും ജോസ് പുതൃക്കയിലുമാണ് അഭയയെ കൊലപ്പെടുത്തിയതെന്ന വാർത്തകൾ പരന്നിരുന്നു. രണ്ടാം പ്രതി സിസ്റ്റർ സെഫി തെൻറ നാട്ടുകാരിയാണ്. അഭയയുടെ മരണശേഷം ജോസ് പുതൃക്കയിൽ കോളജിലെ മറ്റ് അധ്യാപകരുടെ സാന്നിധ്യം ഒഴിവാക്കിയിരുന്നു.
വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്. താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ കോണ്വെൻറിലേക്ക് ചെന്നത്. കിണറിന് സമീപത്ത് ബെഡ്ഷീറ്റുകൊണ്ട് മൂടിയനിലയിലായിരുന്നു മൃതദേഹം. ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്.
മുഖവും കഴുത്തിെൻറ ഭാഗവുമാണ് കണ്ടത്. ആദ്യം കാണുമ്പോള്‍ സിസ്റ്റർ അഭയയുടെ കവിളിനും മേൽചുണ്ടിനുമിടയിൽ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്തും മുറിവ് കാണപ്പെട്ടു. ഇക്കാര്യം താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞിട്ടുണ്ടെന്നും ത്രേസ്യാമ്മ കൂട്ടിച്ചേർത്തു.
കേസിെൻറ ആദ്യഘട്ട സാക്ഷിവിസ്താരം ചൊവ്വാഴ്ച അവസാനിച്ചു. രണ്ടാംഘട്ട സാക്ഷിവിസ്താരം അടുത്തമാസം ഒന്നിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.