അഭയ കേസ്: നാർകോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കേണ്ടത –ഹൈകോടതി
text_fieldsകൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളെ നാർകോ പരിശോധന നടത്തിയ ഡോക്ടർമാരെ വിചാരണ കോടതി വിസ്തരിക്കേണ്ടതില്ലെന്ന് ഹൈകോടതി. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സി.ബി.ഐ കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്. ഡോക്ടർമാരുടെ സാക്ഷിവിസ്താരത്തിനെതിരെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇൗ ആവശ്യമുന്നയിച്ച് ഇവർ നൽകിയ ഹരജി തിരുവനന്തപുരം സി.ബി.െഎ കോടതി തള്ളിയിരുന്നു.
ചോദ്യം ചെയ്യലിന് പൊലീസ് ഉപയോഗിക്കുന്ന നാര്‍കോ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന് 2010ലെ സെല്‍വി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവുള്ളതായി ഹൈകോടതി ചൂണ്ടിക്കാട്ടി. നാർകോ പരിശോധനഫലത്തെ തെളിവായി കാണാനാവില്ല. അതിനാല്‍ നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെയും വിദഗ്ധരെയും വിസ്തരിക്കേണ്ട ആവശ്യമില്ല. നാർകോ പരിശോധനയുമായി ബന്ധപ്പെട്ട മറ്റു എട്ടു സാക്ഷികളെയും വിസ്തരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബോധപൂര്‍വമല്ലാതെ നല്കുന്ന മൊഴിയാണ് നാര്‍കോ പരിശോധനയിൽ ഉള്ളതെന്നതിനാല്‍ ഇതു തെളിവായി സ്വീകരിക്കരുതെന്നും പുതിയ വസ്തുതകള്‍ക്കുള്ള സൂചന മാത്രമായേ ഇതു സ്വീകരിക്കാവൂവെന്നും ഹരജിക്കാർ വാദിച്ചിരുന്നു. നാര്‍കോ പരിശോധന നടത്തിയ വിദഗ്ധരെ വിസ്തരിച്ചാല്‍ സ്വീകരിക്കാനാവാത്ത തെളിവുകള്‍ കേസ് രേഖകളുടെ ഭാഗമായിത്തീരുന്നത് കോടതിക്ക് മുന്‍വിധിയുണ്ടാക്കുമെന്നും ന്യായവിചാരണക്ക് തടസ്സമാകുമെന്നുമുള്ള വാദവും കോടതി അംഗീകരിച്ചു.
അഭയ കേസ്: അവസാന ഘട്ട വിചാരണ തുടങ്ങി
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ മുൻ പൊലീസ് സർജൻ ഡോ. സി. രാധാകൃഷ്ണെൻറ വിസ്താരത്തോടെ അഭയ കൊലക്കേസിെൻറ അവസാനഘട്ട വിചാരണ ആരംഭിച്ചു. അഭയയുടെ മരണം തലയിലേറ്റ ക്ഷതം കാരണവുമാകാമെന്ന് ഡോ. സി. രാധകൃഷ്ണൻ മൊഴി നൽകി.
ശരീരത്തിലും തലയിലുമായി ആറ് മുറിവുണ്ടായിരുന്നു. കൈക്കോടാലികൊണ്ട് തലക്കേറ്റ ശക്തമായ അടിയാകാം മരണകാരണം. മുങ്ങിമരിക്കുന്നയാൾ കാട്ടാറുള്ള മരണവെപ്രാളം നടന്നതായി അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതിരുന്നത്, കിണറ്റിൽ വീഴുമ്പോൾ അബോധാവസ്ഥയിലായതുകൊണ്ടല്ലേ എന്ന സി.ബി.ഐ അഭിഭാഷകെൻറ ചോദ്യത്തിന് ഓരോ മനുഷ്യശരീരവും ഒാരോ രീതിയിലാണെന്നും കൃത്യമായ ഉത്തരം പറയാൻ കഴിയില്ലെന്നും ഡോക്ടർ മറുപടി നൽകി. പോസ്റ്റ്മോർട്ടം നടത്താൻ കോട്ടയം വെസ്റ്റ് പൊലീസ് കൊണ്ടുവരുമ്പോൾ ശരീരത്തിൽനിന്ന് ലഭിച്ച മറ്റ് തൊണ്ടിമുതലുകൾ തന്നെ ഏൽപിച്ചിരുന്നില്ല. സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷമാണ് താൻ സംഭവസ്ഥലം സന്ദർശിച്ചത്. തലയിൽ കൈക്കോടാലി പോലുള്ള ആയുധം കൊണ്ട് അടിച്ചതാകാം മരണകാരണമെന്ന് മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.