Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസിൽ ഇന്ന്​...

അഭയ കേസിൽ ഇന്ന്​ ഹൈക്കോടതി വിധി​ പറയും

text_fields
bookmark_border
sisiter-abhaya
cancel

കൊച്ചി സിസ്റ്റർ അഭയ വധക്കേസിലെ പ്രതികൾക്കെതിരെ സി.ബി.ഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന്​ ഹൈക്കോടതി വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ്‌ സുനിൽ തോമസിൻെറ ബെഞ്ച് ആണ് വിധി പറയുന്നത്

ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദർ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരക്കലും ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണു വിധി.

കൂടാതെ അഭയ കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്​.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിൾ നൽകിയ അപ്പീലിലുമാണ് വിധി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhaya caseSister Abhaya Casejomon puthenpurackal
News Summary - abhaya case today-kerala news
Next Story