അഭയ കേസ്: പ്രതികളുടെ വിടുതൽ ഹരജി ജൂലൈ 26 ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ മൂന്നു പ്രതികളും സമർപ്പിച്ച വിടുതൽ ഹരജി ജൂലൈ 26ന് കോടതി പരിഗണിക്കും. സിസ്റ്റർ സെഫി ഒഴികെ മറ്റ് രണ്ട് പ്രതികളും ശനിയാഴ്ച കോടതിയിൽ ഹാജരായി.1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിക്കുകയായിരുന്നു.
1993 മാർച്ച് 29ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. അങ്ങനെ 16 വർഷത്തിനു ശേഷം 2008 നവംബർ 18ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ഫാ. തോമസ് എം. കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.