അഭയ കേസ്: ഫാ. തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷിമൊഴി
text_fieldsതിരുവനന്തപുരം: തെറ്റുപറ്റിയതായി ഫാ. തോമസ് കോട്ടൂർ തന്നോട് പറഞ്ഞിരുന്നതായി സാക്ഷിമൊഴി. സി.ബി.െഎ കോടതിയിൽ നടന്നുവരുന്ന അഭയ കൊലക്കേസിെൻറ വിചാരണയിലാണ് കുറ്റപത്രത്തിലെ ഏഴാം സാക്ഷിയും പൊതുപ്രവർത്തകനുമായ കളർകോട് വേണുഗോപാലൻനായർ കേസിലെ ഒന്നാംപ്രതി ഫാ. തോമസ് എം. കോട്ടൂർ തെൻറ മുന്നിൽ കുറ്റസമ്മതം നടത്തിയതായി മൊഴി നൽകിയത്.
അഭയ കേസിൽ സി.ബി.െഎ ഫാ. തോമസ് എം. കോട്ടൂരിനെയും രണ്ടാംപ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെയും അറസ്റ്റ് ചെയ്യുന്നതിനും ആറ് മാസം മുമ്പ് 2008 മാർച്ചിൽ അഭയ കേസിൽ തങ്ങൾക്ക് തെറ്റുപറ്റിപ്പോയതായി പറെഞ്ഞന്നാണ് വേണുഗോപാലിെൻറ മൊഴി.
തങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള പച്ചയായ മനുഷ്യരാണെന്നും സഭയുടെ മാനമാണ് തങ്ങൾക്ക് പ്രധാനമെന്നും പ്രതികൾ പറഞ്ഞതായി സാക്ഷി കോടതിയിൽ മൊഴി നൽകി. അഭയ കേസിലെ പ്രതികളെ സി.ബി.െഎ അറസ്റ്റ് ചെയ്യുന്നത് 2008 നവംബർ 18നാണ്. ഇതിനും ആറുമാസം മുമ്പാണ് സി.ബി.ഐ പ്രതികളുടെ നുണപരിശോധന നടത്തുന്നത്. നുണപരിശോധന സംബന്ധിച്ച വാർത്ത കണ്ട് താൻ പത്രഓഫിസിൽ വിളിച്ച് ബിഷപ് ഹൗസിലെ ഫോൺ നമ്പർ എടുക്കുകയും തുടർന്ന് ബിഷപ് ഹൗസുമായി ബന്ധപ്പെടുകയും ചെയ്‌തു.
ആദ്യം കാണാൻ ചെല്ലുമ്പോൾ തങ്ങൾ നിരപരാധികളാണെന്നും നുണപരിശോധന നടത്തിയ രീതിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ഇതിനായി എത്ര പണം വേണമെങ്കിലും നൽകാമെന്നും ഫാ.തോമസ് എം. കോട്ടൂർ പറഞ്ഞു. ഇതിനുവേണ്ടി ആദ്യം 5000 രൂപ അഡ്വാൻസ് നൽകുകയും ചെയ്‌തു. തുടർന്നുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ അഭയ കൊലക്കേസിനെക്കുറിച്ചുള്ള വാർത്തകൾ സ്ഥിരമായി വന്നുകൊണ്ടിരുന്നു.
ഹൈകോടതിയെ സമീപിക്കുന്നതിനുമുമ്പ് ഒരുതവണ കൂടി ബിഷപ് ഹൗസിൽ താൻ പോയിരുന്നു. അവിടെ ചെല്ലുമ്പോൾ ളോഹയിൽ കൈെവച്ച് വിഷമത്തോടെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സാക്ഷി പറഞ്ഞു. കോടതിയിൽ വേണുഗോപാൽ ഒന്നാം പ്രതിയെ തിരിച്ചറിയുകയും ചെയ്‌തു. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. വേണുഗോപാലിെൻറ പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി എതിർവിസ്താരം ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.