അഭയ കേസ് അട്ടിമറിച്ചത് സി.ബി.െഎ മുൻ ഉദ്യോഗസ്ഥനെന്ന്
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് അട്ടിമറിച്ചത് സി.ബി.ഐ മുൻ ഡിവൈ.എസ്.പി വർഗീസ് പി. തോമസാണെന്ന് ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ. വർഗീസ് പി. തോമസിനെയും അന്നത്തെ ആർ.ഡി.ഒയിലെ ഉദ്യോഗസ്ഥരായ മുരളീധരനെയും ഏലിയാമ്മയെയും പ്രതികളാക്കണമെന്നാവശ്യപ്പെട്ട് മൈക്കിൾ സമർപ്പിച്ച ഹരജിയിലാണ് ഇൗ ആരോപണം.
ക്രൈംബ്രാഞ്ച് അന്വേഷണത്തിെൻറ മേൽനോട്ടം വഹിച്ചിരുന്ന കെ.ടി. മൈക്കിൾ പ്രതിയാകുമെന്ന് ഭയന്നാണ് ഇപ്പോൾ ഇങ്ങനെയൊരു ഹരജി സമർപ്പിച്ചതെന്ന് സി.ബി.െഎ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മുൻ എസ്.പി കെ.ടി. മൈക്കിൾ, പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ എന്നിവർ വെവ്വേറെ സമർപ്പിച്ച ഹരജികളിലാണ് കോടതി ബുധനാഴ്ച വാദംകേട്ടത്. അഭയ കേസിലെ തൊണ്ടിമുതൽ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ടി. മൈക്കിളിനെ പ്രതിചേർക്കണമെന്നാണ് ജോേമാെൻറ ആവശ്യം.
തൊണ്ടിമുതൽ നശിപ്പിച്ചതിന് കെ.ടി. മൈക്കിളിെൻറ കീഴുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. സാമുവലിനെ പ്രതിയാക്കി സി.ബി.ഐ നേരത്തെ തുടരന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കെ.ടി. മൈക്കിളിെൻറ പങ്ക് കൂടി കോടതി നേരിട്ട് പരിശോധിക്കണമെന്നാണ് ജോമോെൻറ ഹരജിയിലെ പ്രധാന ആവശ്യം. ഈ രണ്ട് ഹരജികളിലും അടുത്തമാസം ഒമ്പതിന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധിപറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.